ടൊവിനോയുടെ മുത്തുമണിയാവാൻ ആദ്യ പ്രസാദ്, പുതിയ നായികയുമായി 'അന്വേഷിപ്പിന്‍ കണ്ടെത്തും'

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച 'നിഴൽ' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തിൽ ആദ്യ എത്തിയിരുന്നു
ആദ്യ പ്രസാദ്, ടൊവിനോ തോമസ്/ ഫേയ്സ്ബുക്ക്
ആദ്യ പ്രസാദ്, ടൊവിനോ തോമസ്/ ഫേയ്സ്ബുക്ക്
Updated on
1 min read

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് പുതിയ നായിക എത്തുന്നു. കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദാണ് നായികയായി ചുവടുവയ്ക്കാൻ ഒരുങ്ങുന്നത്. 'മുത്തുമണി' എന്ന കഥാപാത്രത്തേയാണ് ആദ്യ അവതരിപ്പിക്കുക. 

കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച 'നിഴൽ' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷത്തിൽ ആദ്യ എത്തിയിരുന്നു. ഈ കഥാപാത്രം കണ്ടാണ് സംവിധായകൻ ആദ്യയെ ടൊവിനോയുടെ നായികയാക്കാൻ തീരുമാനിച്ചത്. ടൊവീനോയുടെ നായികയാവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. "ടൊവീനോയെ പോലെയൊരു താരത്തിന്‍റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴി‍ഞ്ഞതിനു ശേഷം എന്നെ തെരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ എക്സൈറ്റഡ് ആണ്. മുത്തുമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോള്‍", ആദ്യ പ്രസാദ് പറയുന്നു.

അന്വേഷണ ഉദ്യോ​ഗസ്ഥരുടെ ജീവിതം പ്രമേയമാക്കിയാണ് 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഒരുക്കുന്നത്. നെടുമുടി വേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിയ്യറ്റർ ഓഫ് ​ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംവിധായകൻ ജിനു വി എബ്രഹാം ആണ്. പ്രശസ്ത ഛായാ​ഗ്രാഹകൻ ​ഗീരീഷ് ​ഗം​ഗാധരൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. തമിഴിലെ പ്രശസ്‍ത സം​ഗീത സംവിധായകൻ സന്തോഷ് നാരായണനാണ് സം​ഗീതം ഒരുക്കുക. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com