'ഗെറ്റ് റെഡി ഫോര്‍ എ ജീവന്മരണ പോരാട്ടം'; പാപ്പനായും രാജാവായും ജയസൂര്യ; ആവേശമായി ആട് 3 ട്രെയിലര്‍

മാര്‍ച്ച് 19 ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക
Aadu 3 Trailer
Aadu 3 Trailer
Updated on
1 min read

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആട് 3യുടെ ട്രെയിലര്‍ പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍. തിയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും കള്‍ട്ടായി മാറിയ ആദ്യ ഭാഗത്തിനും ബോക്‌സ് ഓഫീസ് ഇളക്കി മറിച്ച രണ്ടാം ഭാഗത്തിനും ശേഷമെത്തുന്ന മൂന്നാം ഭാഗത്തില്‍ മാഡ്‌സ് അറ്റ് പീക്ക് ആയിരിക്കുമെന്ന് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍.

Aadu 3 Trailer
'തേടി വന്നാലല്ലേ അതിൽ നിന്ന് സെലക്ട് ചെയ്യാൻ പറ്റൂ; 10 വർഷത്തെ സിനിമാ ജീവിതത്തിൽ അങ്ങേയറ്റം ഹാപ്പി'

രണ്ട് കാലഘട്ടത്തിലൂടെയാണ് ആട് ത്രീ കഥ പറയുന്നത്. ഇതുവരെ കണ്ടതിനേക്കാളൊക്കെ വലിയ ബജറ്റിലും വലിയ ക്യാന്‍വാസിലുമൊരുക്കിയ ചിത്രമാണ് ആട് ത്രീ. ടൈം ട്രാവല്‍ ചിത്രമായിരിക്കും മൂന്നാം ഭാഗം എന്ന സൂചന നേരത്തെ പുറത്തു വന്ന പോസ്റ്ററുകള്‍ നല്‍കിയിരുന്നു. അത് ഉറപ്പിക്കുന്നതാണ് ട്രെയിലര്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ രണ്ട് കാലത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെന്നാണ് ട്രെയിലര്‍ പറയുന്നത്. ഷാജി പാപ്പനായും രാജാവായും ജയസൂര്യയെ ട്രെയിലറില്‍ കാണാം. ഡ്യൂഡായും രാജാവായും വിനായകനേയും കാണാം.

Aadu 3 Trailer
'മകന്‍ തെറ്റ് ചെയ്തിട്ടില്ല, ഞാനത് തെളിയിക്കും'; വിമര്‍ശകരോട് ആവര്‍ത്തിച്ച് പറഞ്ഞ് ടിനി ടോം

ഷാജി പാപ്പനും സംഘവും മടങ്ങിയെത്തുമ്പോള്‍ മുന്‍ ഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം തന്നെ മൂന്നാം ഭാഗത്തിലുണ്ട്. ഇവര്‍ക്ക് പുറമെ ചില പുതിയ താരങ്ങളും ആട് യൂണിവേഴ്‌സിലേക്ക് കടന്നു വരുന്നതായാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് 19 ന് ഈദ് റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. വണ്‍ ലാസ്റ്റ് റൈഡ് എന്ന ടാഗ് ലൈനോടെയാണ് മൂന്നാം ഭാഗമെത്തുന്നത്.

മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ആട് ത്രീ. ഫ്രൈഡേ ഫിലിം ഹൗസും കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. മിഥുന്‍ മാനുവല്‍ തോമസ് തന്നെയാണ് മൂന്നാം ഭാഗം എഴുതി സംവിധാനം ചെയ്യുന്നത്. അതേസമയം ആട് 3 പാര്‍ട്ട് വണ്‍ എന്നാണ് ട്രെയിലറില്‍ പറയുന്നത്. മൂന്നാം ഭാഗത്തിന് രണ്ടാം ഭാഗം ഉണ്ടായേക്കുമെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നുണ്ട്.

Summary

Aadu 3 trailer is out. Jayasurya and the team appears in two timelines.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com