ആമിര്‍ ഖാന് 59ാം പിറന്നാള്‍; കിരണ്‍ റാവുവിനൊപ്പം കേക്ക് മുറിച്ച് താരം: വിഡിയോ

ലാപതാ ലേഡീസിന്റെ വിജയം നല്‍കിയ ആവേശത്തിലാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍
ആമിര്‍ ഖാന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന്
ആമിര്‍ ഖാന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന്വിഡിയോ സ്ക്രീന്‍ഷോട്ട്
Updated on
1 min read

ബോളിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്റ്റാണ് ആമിര്‍ ഖാന്‍. അപ്പോള്‍ 59ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്ന താരം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. നിര്‍മാതാവായാണ് താരത്തിന്റെ തിരിച്ചുവരവ്. മുന്‍ ഭാര്യ കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസിന്റെ നിര്‍മാതാവാണ് താരം. ഈ മാസം ഒന്നിന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

ആമിര്‍ ഖാന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന്
'കിരണ്‍ റാവു, നിങ്ങള്‍ എന്നാണ് എനിക്കൊപ്പം സിനിമ ചെയ്യുന്നത്?': ആമിര്‍ ഖാന്റെ മുന്‍ഭാര്യയ്ക്ക് സല്‍മാന്റെ പ്രശംസ

ലാപതാ ലേഡീസിന്റെ വിജയം നല്‍കിയ ആവേശത്തിലാണ് ആമിര്‍ ഖാന്‍ ഇപ്പോള്‍. ഇപ്പോള്‍ ശ്രദ്ധനേടുന്നത് താരത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള വിഡിയോ ആണ്. കിരണ്‍ റാവുവിനും പാപ്പരാസികള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. കേക്ക് മുറിച്ച് ആദ്യം കിരണ്‍ റാവുവിനാണ് താരം നല്‍കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2021 ജൂലൈയിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഇരുവര്‍ക്ക് ആസാദ് എന്ന മകന്‍ കൂടിയുണ്ട്. ലാല്‍ സിങ് ഛദ്ദയായിരുന്നു ആമിര്‍ ഖാന്റെ അവസാന ചിത്രം. രേവതി സംവിധാനം ചെയ്ത സലാം വെങ്കിയില്‍ താരം ആമിര്‍ ഖാന്‍ അതിഥി താരമായി എത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Akshaye Khanna, Aamir Khan
Salman Khan
Aamir Khan, Eva Grover, Hyder Ali Khan
Aamir Khan, Eva Grover
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com