Brother against Aamir Khan
Brother against Aamir Khanഫയല്‍

'ആമിര്‍ എന്നെ ഒരു കൊല്ലം പൂട്ടിയിട്ടു, നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചു; എല്ലാത്തിനും കാരണം കുടുംബക്കാര്‍'; ആരോപണവുമായി സഹോദരന്‍

'എനിക്ക് സ്‌കിസോഫ്രീനിയ ആണെന്നാണ് അവര്‍ പറഞ്ഞത്'
Published on

ആമിര്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരന്‍ ഫൈസല്‍ ഖാന്‍. ആമിര്‍ തന്നെ ഒരു കൊല്ലത്തിലധികം കാലം മുറിയില്‍ പൂട്ടിയിട്ടെന്നാണ് ഫൈസല്‍ പറയുന്നത്. തന്റെ താല്‍പര്യത്തിന് വിരുദ്ധമായി മരുന്നുകള്‍ കഴിപ്പിച്ചെന്നും ഫൈസല്‍ പറയുന്നുണ്ട്. തനിക്ക് മാനസിക രോഗമാണെന്നും താന്‍ സമൂഹത്തിന് ഭീഷണിയാണെന്നും തന്റെ കുടുംബം വിശ്വസിച്ചുവെന്നും ഫൈസല്‍ പറയുന്നു.

Brother against Aamir Khan
'ആ കാരക്ടറിന് ഒരു പവർ ഉണ്ടെന്ന് ലോകേഷ് സാർ പറഞ്ഞിരുന്നു, അതേ പവർ‌ സ്റ്റെപ്പുകൾക്കും വേണം'; മോണിക്ക വൈബിൽ സൗബിൻ

''അവര്‍ പറഞ്ഞത് എനിക്ക് സ്‌കിസോഫ്രീനിയ ആണെന്നും ഞാന്‍ ഭ്രാന്തനാണെന്നുമാണ്. ഞാന്‍ സമൂഹത്തിന് അപകടമാണെന്ന്. ഈ ചക്രവ്യൂഹത്തില്‍ നിന്നും എങ്ങനെ രക്ഷപ്പെടുമെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. അതൊരു ചക്രവ്യൂഹമായി മാറിയിരുന്നു. ഞാന്‍ അതില്‍ പെട്ടുപോയി. എന്റെ കുടുംബം മുഴുവന്‍ എനിക്ക് എതിരായി. ഞാന്‍ ഭ്രാന്തനാണെന്നാണ് കരുതിയത്''ഫൈസല്‍ പറയുന്നു.

Brother against Aamir Khan
മമ്മൂട്ടിയെ വലിച്ചിട്ടത് ശരിയായില്ലെന്ന് വിമര്‍ശനം; വലിച്ചിട്ടതല്ല, താനെ വന്നു കയറിയതാണെന്ന് സാന്ദ്ര

''ഞാന്‍ പ്രാര്‍ത്ഥിച്ചു. ഇടയ്ക്ക് അച്ഛന്‍ അടുത്ത് ഉണ്ടായിരുന്നുവെങ്കില്‍ ചിലപ്പോള്‍ എന്നെ മനസിലാക്കിയേനെ എന്നു കരുതാറുണ്ടായിരുന്നു. പക്ഷെ എനിക്ക് അദ്ദേഹത്തിലേക്ക് എത്താന്‍ സാധിക്കില്ലായിരുന്നു. അദ്ദേഹത്തിന്റെ നമ്പര്‍ പോലും എന്റെ പക്കലുണ്ടായിരുന്നില്ല. ഒരു വര്‍ഷം ആമിര്‍ എന്നെ തടവില്‍ വച്ചിരിക്കുകയായിരുന്നു'' എന്നും ഫൈസല്‍ പറയുന്നുണ്ട്.

''എന്റെ മൊബൈല്‍ എടുത്തു കൊണ്ടുപോയി. പുറത്ത് പോകാന്‍ പറ്റില്ല. ഒരു ബോഡി ഗാര്‍ഡ് എപ്പോഴും മുറിയുടെ പുറത്തുണ്ടാകും'' എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം പിന്നീട് തന്റെ നിര്‍ബന്ധത്തിന് ആമിര്‍ ഖാന്‍ വഴങ്ങിയെന്നും അങ്ങനെയാണ് താന്‍ മറ്റൊരു വീട്ടിലേക്ക് മാറുന്നതെന്നുമാണ് ഫൈസല്‍ പറയുന്നത്. എന്നാല്‍ പിന്നീട് ആമിര്‍ തന്റെ സിഗ്നേറ്ററി അവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നും സഹോദരന്‍ പറയുന്നു. കോടതിയില്‍ വച്ച് തനിക്ക് തീരുമാനങ്ങളെടുക്കാനുള്ള ശേഷിയില്ലെന്ന് പറയണം. ജഡ്ജിയുടെ മുന്നില്‍ വച്ച് ഡോക്ടര്‍ നിനക്ക് ഒരു ഗാര്‍ഡിയന്‍ വേണമെന്നു പറയുമെന്നും ആമിര്‍ പറഞ്ഞു. അത് വലിയ ഞെട്ടലുണ്ടാക്കി. അങ്ങനെ ചെയ്യാമെന്ന് പറഞ്ഞ ശേഷം അവിടെ നിന്നും ഇറങ്ങി. ശേഷം താന്‍ വീട് മാറിയെന്നാണ് ഫൈസല്‍ പറയുന്നത്.

അതേസമയം ആമിര്‍ കനിവുള്ളവനാണെന്നും ഫൈസല്‍ പറയുന്നുണ്ട്. ആമിര്‍ ദ്രോഹിക്കണം എന്ന് ചിന്തിക്കുന്നയാളല്ല. പക്ഷെ തങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകാന്‍ കാരണം ബന്ധുക്കളാണെന്നാണ് ഫൈസല്‍ പറയുന്നത്. എന്തുകൊണ്ടെന്ന് അറിയില്ല, പക്ഷെ തങ്ങള്‍ ഒരുമിക്കുന്നത് ബന്ധുക്കള്‍ ഇഷ്ടപ്പെട്ടിരുന്നില്ലെന്നും അവര്‍ ആമിര്‍ ഖാനെ ബ്രെയിന്‍വാഷ് ചെയ്തതാണെന്നും ഫൈസല്‍ പറയുന്നുണ്ട്.

ആമിര്‍ ഖാനും സഹോദരന്‍ ഫൈസല്‍ ഖാനും തമ്മില്‍ ഇടക്കാലത്ത് പിണക്കത്തിലായിരുന്നു. തന്റെ കുടുംബത്തിനെതിരെ ഫൈസല്‍ കോടതിയെ സമീപിച്ചിരുന്നു. ആമിര്‍ ഖാന്റെ പാതയിലൂടെയാണ് ഫൈസലും സിനിമയിലെത്തുന്നത്. ഇരുവരും മേള എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു. പക്ഷെ ചിത്രം പരാജയപ്പെട്ടു. കേസും മാനസികാരോഗ്യ പ്രശ്‌നങ്ങളുമെല്ലാം ഫൈസലിന്റെ കരിയറും തകര്‍ത്തു. 2021 ല്‍ ഫാക്ടറി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ് ഫൈസല്‍. 2022 ല്‍ പുറത്തിറങ്ങിയ ഒപ്പണ്ടയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

Summary

Aamir Khan locked me inside for one year, says brother Faizal Khan. also says the actor is kind but family brainwashed him.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com