നാരദനിലെ ജഡ്ജി ആഷിക് അബുവിന്റെ അമ്മ, വമ്പൻ സർപ്രൈസെന്ന് ആരാധകർ; ഫോട്ടോ വൈറൽ

സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലൂടെ ആഷിഖ് തന്നെയാണ് വിവരം പങ്കുവച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് നാരദൻ. ഇപ്പോൾ ചിത്രത്തിലെ ഒരു സർപ്രൈസ് ഫാക്ടർ പങ്കുവച്ചിരിക്കുകയാണ് ആഷിക് അബു. ചിത്രത്തിൽ ജഡ്ജിയായി എത്തിയത് അദ്ദേഹത്തിന്റെ അമ്മ ജമീല അബു ആണ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിലൂടെ ആഷിഖ് തന്നെയാണ് വിവരം പങ്കുവച്ചത്. 

സിനിമയുടെ ലൊക്കേഷനിൽ അമ്മയ്ക്ക് നിർദേശം നൽകുന്ന സംവിധായകൻ ആഷിഖ് അബുവിനെയാണ് ചിത്രത്തിൽ കാണുന്നത്. യുവർ ലോർഡ് ഷിപ്പ്, മദർ ഷിപ്പ് എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. ജമീല അബുവിൻെറ ആദ്യ ചിത്രമാണിത്. നിരവധി താരങ്ങളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഏറ്റവും വലിയ സർപ്രൈസ് എന്നായിരുന്നു ഒരു ആരാധകൻ കുറിച്ചത്. 

‘മായനാദി’ക്കു ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രമാണ് 'നാരദൻ'. ചിത്രത്തില്‍ മാധ്യമ പ്രവർത്തകന്റെ വേഷത്തിലായിരുന്നു ടൊവിനോ എത്തിയത്. അന്ന ബെൻ ആണ് ചിത്രത്തിലെ നായിക. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ആഷിഖ് അബുവും റീമ കല്ലിങ്കലും സന്തോഷ് കുരുവിളയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com