'അമൃതയുടെ മകൾ മരിച്ച വാർത്തയിൽ ചേച്ചി കരയുന്ന ചിത്രം'; അല്‍പം ദയ കാണിക്കണമെന്ന് അഭിരാമി, വിഡിയോ

അമൃതയേയും മകൾ അവന്തികയേയും കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്ത നൽകിയതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അഭിരാമി
അഭിരാമി, അമൃത/ ഫെയ്സ്ബുക്ക്
അഭിരാമി, അമൃത/ ഫെയ്സ്ബുക്ക്
Updated on
1 min read

സോഷ്യൽ മീഡിയയിലെ ശക്തമായ സാന്നിധ്യമാണ് ​ഗായിക അമൃത സുരേഷും സഹോദരി അഭിരാമിയും. പലപ്പോഴും ഇരുവർക്കും രൂക്ഷമായ സൈബർ ആക്രമങ്ങൾക്ക് ഇരയാവാറുണ്ട്. എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിക്കാനും ഇവർ മടിക്കാറില്ല. ഇപ്പോൾ അമൃതയേയും മകൾ അവന്തികയേയും കുറിച്ച് തെറ്റിദ്ധാരണാജനകമായ വാർത്ത നൽകിയതിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് അഭിരാമി. 

കന്നഡ നടിയായി അമൃതയുടെ മകൾ മരിച്ചെന്ന വാർത്തയാണ് തെറ്റായ രീതിയിൽ അവതരിപ്പിച്ചത്. വാർത്തയിൽ അമൃത കരയുന്ന ചിത്രം ഉൾപ്പെടുത്തുകയായിരുന്നു. മരണവാര്‍ത്തയിലെങ്കിലും ധാര്‍മികത വേണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ അഭിരാമി പറഞ്ഞു. 

അമൃതയുടെ മകള്‍ മരിച്ചുവെന്ന റിപ്പോർട്ട് കണ്ടു. യഥാര്‍ഥത്തില്‍ ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചതിനെക്കുറിച്ചുള്ള വാർത്തയായിരുന്നു ഇത്. അത്രയും സെൻസിറ്റീവായ വാര്‍ത്തയിലും ഉപയോഗിച്ച ഫോട്ടോ മലയാളത്തിലെ പ്രശസ്‍തരായ നിരവധി അമൃതമാര്‍ കരയുന്നതിന്റേതായിരുന്നു. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാൻ പഠിക്കണം.- അഭിരാമി പറഞ്ഞു.

നിങ്ങളുടെ സ്വകാര്യ വിശേഷങ്ങള്‍ ഇങ്ങനെ പറയുന്നത് കൊണ്ടാണ് ഇത്തരം പ്രശ്‍നം ഉണ്ടാകുന്നത് എന്നാണ് എനിക്ക് ചില കമന്റുകള്‍ വരാറുള്ളത്. ഇക്കാലത്ത് എല്ലാവര്‍ക്കും സാമൂഹ്യ മാധ്യമമുണ്ട്. സാധാരണക്കാരും അവരുടെ ക്രൗഡിലേക്ക് അവരുടെ തന്നെ സ്വകാര്യ വിശേഷങ്ങള്‍ പങ്കുവയ്‍ക്കുന്നത് സാധാരണയാണ്. എന്നാല്‍ പബ്ലിക് ഫിഗര്‍ എന്ന് പറയുമ്പോള്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തും. എന്നാലും വ്യക്തി സ്വാതന്ത്ര്യം എന്നൊന്നുണ്ട്. ദയവുചെയ്‍ത് കുറച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. മരണത്തിന്റെ ഒരു വാര്‍ത്തയിലെങ്കിലും ധാര്‍മികതയുണ്ടാകേണ്ടേ. വിഷമിച്ചിരിക്കുമ്പോള്‍ ഒരാളെ ഇത്തരം ഒരു വാര്‍ത്ത ആത്മഹത്യയിലും എത്തിക്കാം. നിലവില്‍ നിയമനടപടി സ്വീകരിക്കുന്നില്ല ഞാൻ. അവരുടെ ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ ചേച്ചിയുടെ ഫോട്ടോ അതില്‍ നിന്ന് മാറ്റുക.- അഭിരാമി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com