'ആക്ഷൻ ഹീറോ ബിജു 2 തുടങ്ങിയതാണ്, ചെയ്യണമെന്ന് ആ​ഗ്രഹിച്ച സിനിമ'; വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തി സംവിധായകൻ

ആക്ഷൻ ഹീറോ ബിജു 2 ഞങ്ങൾ തുടങ്ങിയതാണ്.
Abrid Shine
Abrid Shineവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ഹിറ്റ് ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. പൊലീസ് ഓഫീസറായി നിവിൻ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വൻ കളക്ഷനും നേടിയിരുന്നു. സിനിമയുടെ വലിയ വിജയത്തെത്തുടർന്ന് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒരു ഷെഡ്യൂളിന് ശേഷം സിനിമ നിർത്തിവെക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ.

'ആക്ഷൻ ഹീറോ ബിജു 2 ഞങ്ങൾ തുടങ്ങിയതാണ്. പക്ഷേ ചില സാങ്കേതിക പ്രശ്നങ്ങൾ ആ സിനിമയ്ക്ക് സംഭവിച്ചു. ആ സിനിമ ഇങ്ങനെ നിൽക്കുവാണ്. ഞാൻ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച സിനിമയാണ്. അത് എപ്പോഴെങ്കിലും സംഭവിക്കും എന്ന് പ്രതീക്ഷിക്കുന്നു', എബ്രിഡ് ഷൈൻ പറഞ്ഞു. നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമിക്കാനിരുന്നത്.

2016 ഫെബ്രുവരി നാലിനായിരുന്നു ആക്ഷൻ ഹീറോ ബിജു റിലീസ് ചെയ്തത്. ഒരു പൊലീസ് സ്റ്റേഷനിൽ നടക്കുന്ന സാധാരണവും അസാധാരണവുമായ സംഭവങ്ങളെ വളരെ റിയലിസ്റ്റിക്കായി സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് തന്നെയായിരുന്നു ആക്ഷൻ ഹീറോ ബിജുവിന്റെ വിജയം. അതേസമയം സർവ്വം മായ ആണ് അവസാനം പുറത്തിറങ്ങിയ നിവിൻ ചിത്രം. ഒടിടിയിൽ സിനിമ സ്ട്രീമിങ് ആരംഭിച്ചിട്ടും തിയറ്ററിൽ നിന്ന് 150 കോടി നേടിയിരിക്കുകയാണ് ചിത്രം.

Summary

Cinema News: Abrid Shine talks about Action Hero Biju 2 updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com