‘ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ’ , ഹൃദയത്തിന്റെ സെറ്റിൽ സെൽഫ് ട്രോളുമായി അജു; ചിത്രം വൈറൽ 

ഷോട്ടിന് ശേഷം പ്രിവ്യു കാണുന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്
ലൊക്കേഷൻ ചിത്രം/ ഇൻസ്റ്റ​ഗ്രാം
ലൊക്കേഷൻ ചിത്രം/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് നടൻ അജു വർ​ഗീസ്. ഷോട്ടിന് ശേഷം പ്രിവ്യു കാണുന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് അജു പങ്കുവച്ചിരിക്കുന്നത്. വിനീതിന്റെ പിന്നിൽ നിന്ന് അജുവ‌ും മോണിറ്ററിലേക്ക് നോക്കുന്നത് കാണാം. 

ചിത്രത്തിന് നൽകിയിരിക്കുന്ന രസകരമായ അടിക്കുറിപ്പാണ് ആരാധകരെ ചിരിപ്പിച്ചത്. ‘ദൈവമേ ഇതെങ്കിലും ഒന്ന് ശരിയാകണേ’ എന്നാണ് സെൽഫ് ട്രോൾ പോലെ അജു കുറിച്ചിരിക്കുന്നത്. അജുവിന്റെ കാപ്ഷനെ ട്രോളി സംവിധായകൻ മിഥുൻ മാനുവൽ തോമസും കമന്റ് ബോക്സിൽ എത്തിയിട്ടുണ്ട്.  “വിനീതിനോട് നിന്നെ കുറച്ചു റീടേക്ക് വിളിച്ചു ടോർച്ചർ ചെയ്യാൻ പറഞ്ഞാലോ..?? ചുമ്മാ ഒരു മനസുഖത്തിന്..!!” എന്നായിരുന്നു മിഥുൻ നൽകിയ കമന്റ്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ഹൃദയം. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്. 2021 ഓണത്തിന് സിനിമ തിയറ്ററിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com