അടുക്കളയില്‍ തെന്നിവീണു; നടന്‍ അഖില്‍ മിശ്ര അന്തരിച്ചു 

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര (67) അന്തരിച്ചു
അഖില്‍ മിശ്ര, എക്സ്
അഖില്‍ മിശ്ര, എക്സ്
Updated on: 
1 min read

ഹൈദരാബാദ്: ബോളിവുഡ് നടന്‍ അഖില്‍ മിശ്ര (67) അന്തരിച്ചു. ഹൈദരാബാദില്‍ ഷൂട്ടിങ്ങിന് എത്തിയ നടനെ താമസ സ്ഥലത്തെ അടുക്കളയില്‍ തെന്നി വീണ് തലയ്ക്ക് അടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.  അടുക്കളയില്‍ കസേരയില്‍ കയറി എന്തോ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ അഖില്‍ മിശ്രയുടെ തല ഇടിക്കുകയായിരുന്നു. തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ കണ്ടെത്തിയ നടനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആമിര്‍ ഖാന്‍ നായകനായ 'ത്രീ ഇഡിയറ്റ്‌സ്' ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.'ത്രീ ഇഡിയറ്റ്‌സി'ലെ ലൈബ്രേറിയന്‍ ഡുബൈയെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ അഖില്‍ മിശ്ര, ഡോണ്‍, ഗാന്ധി മൈ ഫാദര്‍, ശിക്കാര്‍, കല്‍ക്കട്ട മെയില്‍, തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. ദോ ദില്‍ ബന്ധേ ഏക് ദോരി സേ, ഉത്തരന്‍, പര്‍ദേസ് മേ മിലാ കോയി അപ്ന, ശ്രീമാന്‍ ശ്രീമതി തുടങ്ങിയ ടെലിവിഷന്‍ ഷോകളുടെയും ഭാഗമായിട്ടുണ്ട്. ജര്‍മന്‍ നടി സുസെയ്ന്‍ ബെര്‍ണര്‍ട്ട് ആണ് ഭാര്യ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
X

FOLLOW US

ON GOOGLE DISCOVER