പ്രതിഫലം 80 കോടി; അറ്റ്‌ലി - അല്ലു അർജുൻ ചിത്രം ഉപേക്ഷിച്ച് നിർമ്മാതാക്കൾ

ഗീത ആർട്ട്സായിരുന്നു ചിത്രം നിർമ്മിക്കാനിരുന്നത്.
Allu Arjun
അറ്റ്‌‌ലി, അല്ലു അർജുൻinstagram
Updated on
1 min read

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് അറ്റ്‌‌ലി. ഷാരൂഖിനേയും നയൻതാരയേയും പ്രധാനവേഷത്തിൽ അവതരിപ്പിച്ചു കൊണ്ടുള്ള ജവാനായിരുന്നു അറ്റ്ലിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അറ്റ്‌ലിയുടെ അടുത്ത ചിത്രത്തിൽ അല്ലു അർജുനാണ് നായകനായെത്തുന്നത് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാലിപ്പോൾ നിർമ്മാതാക്കൾ ആ സിനിമ ഉപേക്ഷിച്ചതായാണ് പുറത്തുവരുന്ന വിവരം. അല്ലുവിനൊപ്പമുള്ള സിനിമയ്ക്കായി അറ്റ്‍ലി പ്രതിഫലമായി 80 കോടി രൂപ ആവശ്യപ്പെട്ടെന്നും ഇതു കൊണ്ടാണ് നിർമ്മാതാക്കൾ സിനിമ ഉപേക്ഷിച്ചതെന്നുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു അല്ലു അർജുൻ അറ്റ്‌ലി കോമ്പോയിൽ വരാനിരുന്നത്. ബി​ഗ് ബജറ്റിലെത്തുന്ന ചിത്രത്താനിയ അറ്റ്‌ലി പല തവണ അല്ലു അർജുനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ​ഗീത ആർട്ട്സായിരുന്നു ചിത്രം നിർമ്മിക്കാനിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Allu Arjun
മാര്‍ക്കോ ടെറര്‍ ആയിരിക്കും, ഉറപ്പ്; ചോരയില്‍ കുളിച്ച് ഉണ്ണി മുകുന്ദന്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

അതേസമയം അല്ലു അർജുന്റേതായി പുഷ്പ 2 വാണ് റിലീസിനായി ഒരുങ്ങുന്ന ചിത്രം. ഡിസംബറിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. 2021 ലായിരുന്നു പുഷ്പ ആദ്യ ഭാ​ഗം തിയറ്ററുകളിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com