45ന് മുകളിൽ പ്രായമുള്ള  ജീവനക്കാർക്ക് വാക്സിൻ; ഒരുക്കങ്ങൾ നടത്തി അല്ലു അർജുൻ 

ഏകദേശം 135 ആളുകൾക്കാണ് നടൻ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

45 വയസിന് മുകളിലുള്ള തന്റെ ജീവനക്കാർക്ക് വാക്സിനേഷൻ ഉറപ്പ് വരുത്തി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. സ്വയം മുൻകയ്യെടുത്താണ് താരം വാക്സിനേഷന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നത്. പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾക്കും മറ്റു ജീവനക്കാർക്കും അവരുടെ കുടുംബാം​ഗങ്ങളും അടക്കം ഏകദേശം 135 ആളുകൾക്കാണ് നടൻ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുന്നത്. 
‌‌
അല്ലുവിനും അടുത്തിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതും പിന്നീട് രോ​ഗമുക്തി നേടിയതും നടൻ തന്നെയാണ് ആരാധകരെ അറിയിച്ചത്. 

250 കോടി രൂപ ചിലവിൽ ഒരുങ്ങുന്ന പുഷ്പയാണ് അല്ലുവിന്റെ പുതിയ സിനിമ. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് റിലീസിനെത്തുന്നത് എന്നാണ് വിവരം. ചിത്രത്തിൽ മലയാളതാരം  ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്നുണ്ട്. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. 2022 ആയിരിക്കും രണ്ടാം ഭാ​ഗം. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com