

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ രവീന്ദ്രനെ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ തനിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ ട്രോളുകളില്‍ പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് ജോയ് മാത്യുവിനെയും സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് രവീന്ദ്രനെ തീരുമാനിച്ചതോടെയാണ് ജോയ് മാത്യുവിനെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞത്.
'ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്‍ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതല്‍ എന്റെ അഭ്യുദയകാംക്ഷികള്‍ -പ്രത്യേകിച്ച് ബിപ്പ്‌ളവ പാര്‍ട്ടി അടിമകള്‍ -വിഷമത്തിലാണ്. പാതിരാത്രി കണ്ണില്‍ പാമോയില്‍ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവര്‍ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വര്‍ഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളില്‍' വിറകു വെട്ടുകാരനായി അഭിനയിച്ചതിനാല്‍ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകള്‍'- ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുതിയ ചെയര്‍മാനായി നിയോഗിക്കപ്പെട്ട രവീന്ദ്രനും ടീമിനും ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള കുറിപ്പിലാണ് ഇടതുസൈബര്‍ പോസ്റ്റുകള്‍ക്ക് ജോയ് മാത്യു മറുപടി നല്‍കിയത്.
ഈ പോസ്റ്റിന് താഴെയും നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെട്ടത്. 'ഒന്ന് പൊട്ടികരഞ്ഞ് കൂടെ' എന്നിങ്ങനെയാണ് ജോയ് മാത്യുവിനെ ട്രോളി കൊണ്ടുള്ള കമന്റുകള്‍.
കുറിപ്പ്:
സ്ഥാനത്തേക്ക് നടന്‍ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതല്‍ എന്റെ അഭ്യുദയകാംക്ഷികള്‍ -പ്രത്യേകിച്ച് ബിപ്പ്‌ളവ??പാര്‍ട്ടി അടിമകള്‍ -വിഷമത്തിലാണ്. പാതിരാത്രി കണ്ണില്‍ പാമോയില്‍ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവര്‍ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ആണ്. സാരമില്ല സഖാക്കളെ സാരമില്ല.
10 വര്‍ഷം മുമ്പ്
' ചിറകൊടിഞ്ഞ കിനാവുകളില്‍' വിറകു വെട്ടുകാരനായി അഭിനയിച്ചതിനാല്‍ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല.
രവീന്ദ്രനും ടീമിനും ആശംസകള്‍
Actor and director Joy Mathew has responded to the trolls directed at him on social media following the government's decision to appoint actor Ravindran as the Chairman of the Kerala State Chalachitra Academy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates