ചെന്നൈ; തെലുങ്ക് നടനും സംവിധായകനുമായ മഹേഷ് കാത്തി വാഹനാപകടത്തിൽ മരിച്ചു. 43 വയസായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുമായായിരുന്ന മഹേഷ് ചെന്നൈയിലെ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.
ജൂൺ 26നാണ് ചന്ദ്രശേഖപുരത്ത് സമീപത്ത് വച്ച് മഹേഷ് സഞ്ചരിച്ച കാര്‍ ട്രക്കില്‍ ഇടിച്ചുകയറുകയായിരുന്നു. നടന്റെ ചികിത്സയ്ക്കായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ 17 ലക്ഷം രൂപ അടിയന്തര സഹായമായി നല്‍കി. ശനിയാഴ്ച വൈകീട്ടോടെ നിലഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
എടരി വര്‍ഷം എന്ന ചിത്രത്തിലൂടെയാണ് മഹേഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനുഗുരുളു എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. പേസരുതു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. സിനിമാ നിരൂപകൻ എന്ന നിലയിലും അദ്ദേഹം ശ്രദ്ധ നേടി. രവിതേജയും ശ്രുതി ഹാസനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രാക്ക് ആയിരുന്നു അവസാന ചിത്രം. താരത്തിന് ആദരാജ്ഞലി അർപ്പിച്ച് സിനിമയിലെ നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. നടനും രാഷ്ട്രീയക്കാരനുമായ പവൻ കല്യാണിന്റെ കടുത്ത വിമർശകൻ കൂടിയായിരുന്നു അദ്ദേഹം. ദളിത് സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന മഹേഷ് തെരഞ്ഞെടുപ്പിൽ വൈഎസ്ആർസിപിക്കു വേണ്ടി കളത്തിലിറങ്ങിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates