

ആസിഫ് അലി നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ ചിത്രമാണ് സർക്കീട്ട്. തമർ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമുണ്ടായിട്ടു കൂടി തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയില്ല. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെ ചിത്രം ഉടൻ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് വിവരം.
ദിവ്യ പ്രഭ, ദീപക് പറമ്പോൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബാലതാരം ഓർഹാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. മെയ് 8നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ഫീൽ ഗുഡ് ഇമോഷണൽ ഡ്രാമയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
പ്രണയിച്ച് വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ റാസല്‍ഖൈമയില്‍ ഏഴു വയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അയാസ് ഹസന്‍ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ഗോവിന്ദ് വസന്ത ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്‍ളിൻ ഡൊമിനിക്കുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചലച്ചിത്ര മേളകളിൽ ഏറെ പ്രശംസ നേടിയ ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
