കളിയാക്കിയവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ച തമിഴകത്തിന്റെ സ്വന്തം 'ബ്രൂസ്‌ലി'; ധനുഷിന്റെ 5 മികച്ച ചിത്രങ്ങൾ

സിനിമ സെറ്റുകളിൽ വച്ച് അപമാനിക്കപ്പെട്ട സംഭവം ധനുഷ് തന്നെ പലപ്പോഴായി അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്.
Dhanush
ധനുഷ്ഫെയ്സ്ബുക്ക്

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ധനുഷ്. ആക്ഷൻ, മാസ്, റൊമാൻസ്, കോമഡി, ഡാൻസ്, പാട്ട് അങ്ങനെ എന്തും ധനുഷ് എന്ന ഓൾ റൗണ്ടറിൽ ഭദ്രം. തമിഴ് സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബ്രൂസ്‌ലി കൂടിയാണ് ധനുഷ് എന്ന വെങ്കിടേഷ് പ്രഭു കസ്തൂരി രാജ. അച്ഛൻ കസ്തൂരി രാജയുടെയും ചേട്ടൻ സെൽവ രാഘവന്റെയും പാത പിന്തുടർന്നാണ് ധനുഷ് സിനിമ ലോകത്തേക്ക് എത്തുന്നത്. അറിയപ്പെടുന്ന ഒരു സംവിധായകന്റെ മകനായിരുന്നിട്ടു കൂടി സിനിമയിൽ ചുവടുറപ്പിക്കാൻ നന്നായി കഷ്ടപ്പെടേണ്ടി വന്നു ധനുഷിന്. സിനിമ സെറ്റുകളിൽ വച്ച് അപമാനിക്കപ്പെട്ട സംഭവം ധനുഷ് തന്നെ പലപ്പോഴായി അഭിമുഖങ്ങളിലൂടെ തുറന്നു പറഞ്ഞിട്ടുണ്ട്.

1. സിനിമയിലേക്ക്

Dhanush
ധനുഷ്

തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷ് സിനിമയിലെത്തുന്നത്. 2002ൽ ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ എഴുതി അച്ഛൻ കസ്തൂരി രാജ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ചിത്രം വൻവിജയമായതോടെ ധനുഷിന്റെ തലവര തന്നെ മാറി. പിന്നീടിങ്ങോട്ട് കാതൽ കൊണ്ടേൻ, തിരുടാ തിരുടി, യാരടി നീ മോഹിനി, പഠിക്കാതവൻ, ഉത്തമപുത്തിരൻ, ആടുകളം, മരിയൻ, വട ചെന്നൈ, അസുരൻ, കർണൻ, വാത്തി, തുടങ്ങി ക്യാപ്റ്റൻ മില്ലർ വരെയെത്തി നിൽക്കുന്നു ധനുഷിന്റെ സിനിമ ജീവിതം.

ഈ മാസം 28 ന് താരത്തിന്റെ 41 -ാം പിറന്നാൾ കൂടിയാണ്. പ്രായം നാൽപ്പത് കഴിഞ്ഞെങ്കിലും ഇന്നും ഇരുപതിന്റെ ചുറുചുറുക്കാണ് ധനുഷിന്. ഈ മാസം 26 ന് തന്റെ കരിയറിലെ 50-ാമത്തെ ചിത്രം രായനുമായി ധനുഷ് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്. തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ‌ക്കുള്ള താരത്തിന്റെ പിറന്നാൾ സമ്മാനം കൂടിയാണ് രായൻ. തെന്നിന്ത്യയും ബോളിവുഡും കടന്ന് ഹോളിവുഡിലെത്തി നിൽക്കുന്ന സിനിമ പ്രേക്ഷകരുടെ സ്വന്തം ബ്രൂസ്‌ലിയുടെ ചില മികച്ച വേഷങ്ങളിലൂടെ കടന്നുപോകാം.

2. ആടുകളം​

Aadukalam
ആടുകളം​

ആടുകളം​ധനുഷ് ആരാധകർക്ക് എന്നും ആവേശമാണ് ആടുകളം. ധനുഷിന്റെ ​ഗംഭീര പെർഫോമൻസ് തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റും. നടി തപ്സി പന്നുവിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഇത്. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ കറുപ്പ് എന്ന കഥാപാത്രമായാണ് ധനുഷെത്തിയത്.

3. അസുരൻ

Asuran
അസുരൻ

വെട്രിമാരൻ ധനുഷ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മറ്റൊരു ചിത്രമായിരുന്നു അസുരൻ. മഞ്ജു വാര്യർ, പ്രകാശ് രാജ്, പശുപതി, യോഗി ബാബു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലെത്തി. ശിവസാമി എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ ധനുഷെത്തിയത്. നടി മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം കൂടിയായിരുന്നു അസുരൻ. പൂമണി രചിച്ച വെക്കൈ എന്ന നോവലിനെ ആസ്പദമാക്കിയാണ് അസുരൻ ഒരുക്കിയിരിക്കുന്നത്. 2019 ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും സൂപ്പർ ഹിറ്റായി മാറി.

4. മാരിയൻ​

Maryan
മാരിയൻ

ധനുഷ് ആരാധകരുടെ ഫേവറീറ്റ് ലിസ്റ്റിൽ മുൻപന്തിയിൽ തന്നെയുള്ള ചിത്രമാണ് മാരിയൻ. ഭരത് ബാല സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി തിരുവോത്തായിരുന്നു നായിക. എആർ റഹ്മാനായിരുന്നു സം​ഗീത സംവിധാനം ഒരുക്കിയത്. പത്രത്തിൽ വന്ന ഒരു ലേഖനത്തിൽ നിന്നാണ് സംവിധായകന് ചിത്രത്തിന്റെ ത്രെഡ് ലഭിക്കുന്നത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു.

5. വട ചെന്നൈ

Vada Chennai
വട ചെന്നൈ

ധനുഷ് - വെട്രിമാരൻ കൂട്ടുകെട്ടിന്റെ മറ്റൊരു മികച്ച ചിത്രം. ഐശ്വര്യ രാജേഷ് ആയിരുന്നു ചിത്രത്തിലെ നായിക. അൻപ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിച്ചത്.

6. വേലയില്ല പട്ടതാരി

Velaiyilla Pattathari
വേലയില്ല പട്ടതാരി

ഛായാഗ്രാഹകനായ വേൽരാജ് ആദ്യമായി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വേലയില്ല പട്ടതാരി. അമല പോൾ ആയിരുന്നു ചിത്രത്തിലെ നായിക. രഘുവരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ധനുഷെത്തിയത്. നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com