'കുഞ്ഞീ നീ എങ്ങനെ ഞങ്ങളുടെ കുടുംബത്തിൽ പിറക്കാതെ പോയി!' കുഞ്ഞിപ്പെങ്ങൾക്ക് ഡിക്യുവിന്റെ ഹൃദ്യമായ പിറന്നാളാശംസ 

ബാംഗ്ലൂർ ഡെയ്‍സിലെ ലൊക്കേഷൻ ചിത്രം പങ്കുവച്ചാണ് കുഞ്ഞിക്ക് ബം ആശംസകൾ നേർന്നത്
ദുൽഖർ, നസ്റിയ/ ചിത്രം: ഫേസ്ബുക്ക്
ദുൽഖർ, നസ്റിയ/ ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ലയാളത്തിന്റെ ക്യൂട്ട് നായിക നസ്റിയയ്ക്ക് ഡിക്യൂ നൽകിയ പിറന്നാൾ ആശംസ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇരുവരും ഒരുമിച്ചഭിനയിച്ച ബാംഗ്ലൂർ ഡെയ്‍സിലെ ലൊക്കേഷൻ ചിത്രം പങ്കുവച്ചാണ് കുഞ്ഞിക്ക് ബം ആശംസകൾ നേർന്നത്. കുഞ്ഞിപ്പെങ്ങൾക്ക് ആരോ​ഗ്യവും സന്തോഷം ആശംസിച്ചിരിക്കുകയാണ് ദുൽഖർ.  

ഒന്നിച്ചുകാണുമ്പോഴൊന്നും ഒരു നല്ല ചിത്രം എടുക്കാത്തതിന്റെ നിരാശ ദുൽഖർ പോസ്റ്റിൽഡ പങ്കുവയ്ക്കുന്നുണ്ട്. "മറ്റൊരു അച്ഛൻറെ മകൾ, പക്ഷേ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തിൽ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളിൽ പലർക്കും ഒരു അത്ഭുതമാണ്! നിന്നോട് അടുപ്പമുള്ള ആർക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാൻ കരുതുന്നു. അമ്മുവിനും മേരിക്കും എനിക്കും നിങ്ങൾ എന്താണോ അതിന്, നിനക്കും ഷാനുവിനും നന്ദി. വിസ്‍മയകരമായ ഒരു പിറന്നാൾ ആശംസിക്കുന്നു. ആയുരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്പ്പോഴും പ്രാർഥനകൾ, സ്നേഹം", ദുൽഖർ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
Anoop Menon
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com