മറിയത്തിന്റെ മുടി ചീകിയൊതുക്കി ഉപ്പൂപ്പ; ദുൽഖറിന്റെ 'ഫാദേഴ്സ് ഡേ' ചിത്രം വൈറൽ 

ആയിരം വാക്കുകൾ പറയുന്ന ചിത്രം എന്നാണ് ഹാഷ്ടാ​ഗിൽ കുറിച്ചിരിക്കുന്നത്‌‌
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read

ഫാദേഴ്സ് ഡേ'യിൽ നടൻ ദുൽഖർ സൽമാൻ പങ്കുവച്ച ചിത്രമാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ഹിറ്റ് ചിത്രങ്ങളിലൊന്ന്. ദുൽഖറിന്റെ മകൾ മറിയത്തിന്റെ മുടി കെട്ടിക്കൊടുക്കുന്ന മമ്മൂട്ടിയുടെ ചിത്രമായിരുന്നു ഇത്. മമ്മൂട്ടിയും മുടി നന്നായി ചീകിയൊതുക്കി പിന്നിൽ കെട്ടിവച്ചിരിക്കുകയാണ്. 

'ഹാപ്പി ഫാദേഴ്സ് ഡേ' എന്നുമാത്രമാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാപ്ഷൻ വേണ്ടെന്നു ഹാഷ്ടാ​ഗിൽ താരം കുറിച്ചു. ആയിരം വാക്കുകൾ പറയുന്ന ചിത്രം, ഏന്റെ ഏറ്റവും വലിയ സന്തോഷം, എന്റെഅച്ഛനും എന്റെ മകളും എന്നിങ്ങനെയാണ് ഹാഷ്ടാ​ഗുകൾ. 

മെയ് അഞ്ചിനായിരുന്നു മറിയം അമീറ സൽമാൻറെ നാലാം പിറന്നാൾ. പേരക്കുട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് മറിയത്തിൻറെ ചിത്രം മമ്മൂട്ടി അന്ന് തൻറെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്റെ രാജകുമാരിക്ക് ഇന്ന് നാലാം പിറന്നാൾ എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com