'ഞാൻ തോൽവി സമ്മതിച്ചു, ഈ ഗ്ലാമറിനൊപ്പം പിടിച്ചുനിൽക്കാൻ ആർക്കുപറ്റും'; വാപ്പച്ചിയ്ക്ക് ദുൽഖറിന്റെ പിറന്നാൾ ആശംസ 

വാപ്പിച്ചി ഇത്ര ഗംഭീര ലുക്കിൽ നിറഞ്ഞുനിൽക്കുമ്പോൾ അതിനെ നീതീകരിച്ച് ഒരേ ഫ്രേമിൽ എത്താൻ ആർക്ക് പറ്റുമെന്ന് ദുൽഖർ
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

മ്മൂട്ടി 70-ാം പിറന്നാൾ ആഘോഷിക്കെ ‌ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്നതാണ് ദുൽഖറിന്റെ ആശംസ. ഇപ്പോഴിതാ വാപ്പിച്ചിക്ക് പിറന്നാൾ ആശംസിച്ച് ദുൽഖറും എത്തി. 

വാപ്പിച്ചി ഇത്ര ഗംഭീര ലുക്കിൽ നിറഞ്ഞുനിൽക്കുമ്പോൾ അതിനെ നീതീകരിച്ച് ഒരേ ഫ്രേമിൽ എത്താൻ ആർക്ക് പറ്റും എന്നാണ് സ്വയം പരാജയം സമ്മതിച്ചുള്ള ദുൽഖറിന്റെ വാക്കുകൾ. “ഞാൻ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു പാ! നിങ്ങളുടെ കുടുംബമാകാൻ കഴിഞ്ഞ ഞങ്ങളാണ് ഏറ്റവും ഭാഗ്യമുള്ളവർ. ലോകം നിങ്ങളെ നിരന്തരം ആഘോഷിക്കുമ്പോൾ ഞങ്ങൾ അതെപ്പോഴും ഓർക്കുന്നു. നിങ്ങൾക്ക് ഏറ്റവും സന്തോഷകരമായ ജന്മദിനം ആശംസിക്കുന്നു, ഒപ്പം എല്ലായ്‌പ്പോഴും പ്രായം റിവേഴ്സ് ഗിയറിൽ സഞ്ചരിക്കട്ടെ,” ഒന്നിച്ചുള്ള മൂന്ന് ചിത്രങ്ങൾ പങ്കുവച്ച് ദുൽഖർ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com