മിനിയുടെ കൺട്രിമാൻ സ്വന്തമാക്കി ഫഹദ് ഫാസിൽ 

46 ലക്ഷം രൂപയാണ് കൺട്രിമാൻ കൂപ്പർ എസ് ജെ സി ഡബ്ല്യുവിന്റെ എക്സ്ഷോറും വില
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read

ലംബോർഗിനി ഉറുസ്, പോർഷെ 911 കരേര, ടൊയോട്ട വെൽഫയർ തുടങ്ങിയവയ്ക്ക് പിന്നാലെ മിനിയുടെ കൺട്രിമാൻ ജെ സി ഡബ്ല്യു ഇൻസ്പയേഡ് എഡിഷൻ സ്വന്തമാക്കി ഫഹദ് ഫാസിൽ. മിനി വാഹന നിരയിലെ ഏറ്റവും കരുത്തൻ വാഹനമെന്നാണ് കൺട്രിമാനെ വിശേഷിപ്പിക്കുന്നത്. 46 ലക്ഷം രൂപയാണ് കൺട്രിമാൻ കൂപ്പർ എസ് ജെ സി ഡബ്ല്യുവിന്റെ എക്സ്ഷോറും വില.

കൊച്ചിയിലെ മിനി വിതരണക്കാരായ ഇ വി എം മിനിയിൽ നിന്നാണ് ഫഹദ് ഫാസിൽ പുതിയ വാഹനം സ്വന്തമാക്കിയത്. ആറ് നിറങ്ങളിൽ എത്തുന്ന കൺട്രിമാന്റെ സെയ്ജ് ഗ്രീൻ നിറത്തിലുള്ള മോഡലാണ് ഫഹദ് സ്വന്തമാക്കിയത്. മിനിയുടെ സിഗ്‌നേച്ചർ ഗ്രില്ല്, വലിയ എയർഡാം എന്നിവയാണ് കൺട്രിമാന്റെയും ആകർഷണം. 7.5 സെക്കന്റിൽ 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് 225 കിലോമീറ്ററാണ് പരമാവധി വേഗത.

നിർമാതാവ് ആന്റണി പെരുമ്പാവൂർ, നടി നവ്യ നായർ തുടങ്ങിയവർ അടുത്തിടെ മിനി കൺട്രിമാൻ സ്വന്തമാക്കിയിരുന്നു. കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ്, മഞ്ജു വാര്യർ, ജോജു ജോർജ്, ടൊവിനോ തോമസ്, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ നടന്മാരുടെ ഗ്യാരേജിൽ മിനി കൂപ്പറും സ്ഥാനം പിടിച്ചിട്ടുണ്ട്. മിനിയുടെ ക്ലബ്മാൻ മോഡലാണ് ജയസൂര്യയ്ക്കുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER