ബോഡി ബിൽഡർ മേക്കോവറിൽ ഇന്ദ്രൻസ്; 'ഗില'

പുതുമുഖം സുഭാഷ് ആണ് നായകൻ
ചിത്രം: സോഷ്യൽമീഡിയ
ചിത്രം: സോഷ്യൽമീഡിയ
Updated on
1 min read

'ഗില' എന്ന സിനിമയിൽ ബോഡി ബിൽഡറുടെ വേഷത്തിൽ നടൻ ഇന്ദ്രൻസ് എത്തുന്നു. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇരയാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന കൊലപാതകങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. റൂട്ട് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോ. മനു കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. പുതുമുഖം സുഭാഷ് ആണ് നായകൻ. 

സിനിമയ്ക്കായി ഇന്ദ്രൻസ് നടത്തിയ മേക്കോവർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തില്‍ ശ്രിയാ, അനഘ, കൈലാഷ്, റിനാസ്, ഡോ. ഷിനോയ്, നിയാ, ഷിയാ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങള്‍. പീരുമേട്, മണിമല, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ റിലീസിനായി ഒരുങ്ങുയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com