കഴിഞ്ഞ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കിയത് നടൻ ജോജു ജോർജ്ജാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയശേഷം ഏറെ വികാരാധീനനായിരുന്നു താരം. തനിക്കിതിലും വലിയ നേട്ടം നേടാനാകുമോയെന്നറിയില്ലെന്നും വളരെ സന്തോഷമെന്നുമാണ് എന്നാണ് അവാർഡ് ഏറ്റുവാങ്ങി ജോജു പറഞ്ഞത്.
"എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്. കുറെ പറയണമെന്ന് ആഗ്രഹിച്ചാണ് വന്നത്. പക്ഷെ വളരെ ഇമോഷണലാണ് കാര്യങ്ങൾ. എവിടുന്നോക്കെയോ തുടങ്ങിയ യാത്ര ഇവിടംവരെയൊക്കെ എത്തിക്കാൻ പറ്റി. ഒരുപാട് പേരുടെ സഹായം ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും നന്ദി. ബിജുവേട്ടൻ, മമ്മൂക്ക. ഞാൻ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഇപ്പോൾ. ഓരോ പടങ്ങളും ഓരോ പാഠങ്ങളായിരുന്നു. പല പഠങ്ങളിലും നിന്നും എന്ത് ചെയ്യണമെന്നും എന്ത് ചെയ്യണ്ടെന്നും എന്ത് തിരുത്തണമെന്നും എന്നെ പഠിപ്പിച്ചത് ഞാന്‍ കണ്ടുമുട്ടിയ സുഹൃത്തുക്കളും ഗുരുക്കന്മാരുമായ സംവിധായകരാണ്. അവരോടെല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. എനിക്കിതിലും വലിയ ഒരു നേട്ടം നേടാനാകുമോയെന്നറിയില്ല, വളരെ സന്തോഷം. കുടുംബത്തോടും എല്ലാവരോടും നന്ദി", സംസാരിക്കുന്നതിനിടയിൽ ജോജുവിന്റെ ശബ്ദം ഇടറി.
നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജോജു ജോർജിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. നടൻ ബിജു മേനോനൊപ്പമാണ് താരം ഈ പുരസ്കാരം പങ്കിട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates