നടൻ കൈലാസ് നാഥ് ​ഗുരുതരാവസ്ഥയിൽ, ചികിത്സിക്കാൻ പണമില്ലാതെ കുടുംബം; സഹായം അഭ്യർത്ഥിച്ച് താരങ്ങൾ

നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ്സ് ബാധിതനായ കൈലാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്
കൈലാസ് നാഥ് / ഫേയ്സ്ബുക്ക്
കൈലാസ് നാഥ് / ഫേയ്സ്ബുക്ക്
Updated on
1 min read


സീരിയലിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് കൈലാസ് നാഥ്. അതിനു പിന്നാലെ സിനിമയിലും സജീവമായി. ഇപ്പോൾ 
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ്സ് ബാധിതനായ കൈലാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാരുടെ നിർദേശം. എന്നാൽ ഇതിന് പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുകയാണ് കുടുംബം. 

നടൻ സജിനാണ് സോഷ്യൽ മീഡിയയിലൂടെ കൈലാസിന്റെ അവസ്ഥ വിവരിച്ചത്. സാന്ത്വനം എന്ന സീരിയലിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം എന്നാണ് സജിൻ കുറിക്കുന്നത്. കഴിയുന്നവർ ചികിത്സാ സഹായം നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അക്കൗണ്ട് നമ്പറും മറ്റു വിവരങ്ങളും സജിൻ പങ്കുവച്ചിട്ടുണ്ട്. 

സജിന്റെ കുറിപ്പ് വായിക്കാം

പ്രിയ സുഹൃത്തുക്കളെ,
സാന്ത്വനത്തിലെ പിള്ളച്ചേട്ടൻ സുമനസുകളുടെ സഹായം തേടുന്നു.തിരുവനന്തപുരം എസ്.കെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന, സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ  അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോൾ വളരെ ഗുരുതരാവസ്ഥയിൽ എറണാകുളം റെനെ മെഡിസിറ്റിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് നോൺ ആൽക്കഹോളിക്ക് ലിവർ സിറോസിസ് ആണ് . ലിവർ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും.

ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയിൽ ഹാർട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും ബുദ്ധിമുട്ടുകയാണ് കുടുംബം . ഇപ്പോഴത്തെ അവസ്ഥയിൽ  സഹായിക്കുവാൻ കഴിവുള്ളവർ തങ്ങളാൽ ആവുന്നത് എത്ര ചെറിയ തുകയാണെങ്കിലും നൽകിയാൽ അതൊരു വലിയ സഹായമായിരിക്കും. അദ്ദേഹത്തിന്റെ അക്കൗണ്ട് നമ്പർ ചുവടെ ചേർക്കുന്നു.പ്രതീക്ഷയോടെ അഡ്മിൻ പാനൽ.

Kailasnadh
SBI TVM 
Account number..6701573197-0
IFCS.SBIN0070690
Name: Dhanya Kailas
Ac No : 100068155732
Bank Name : IndusInd Bank
IFSC  : INDB0000363
Branch : Tripunithura
Dhanya (Mob) : 9349517000
മകളുടെ ആണ്ൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com