'കുടുക്ക് 2025' എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തിന്റെ പേരിൽ നടി ദുർഗ കൃഷ്ണ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായിരുന്നു. അതിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് താരം രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ വീണ്ടും അധിക്ഷേപങ്ങൾക്ക് ഇരയാവുകയാണ് താരം. നടൻ കൃഷ്ണ ശങ്കറാണ് ദുര്‍ഗ കൃഷ്ണയ്ക്ക് എതിരേയുള്ള ആക്രമണങ്ങളില്‍ പ്രതികരണവുമായി എത്തിയത്.
ലിപ് ലോക്ക് രംഗം തങ്ങൾ രണ്ടു പേരും ചേർന്ന് ചെയ്തതാണെങ്കിലും വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗയ്ക്കാണ്. കൂട്ടുപ്രതിയായ താന്‍ കുട്ടികളെയും കളിപ്പിച്ച് ഭാര്യയുമായി സുഖമായി ഉറങ്ങാന്‍ പോകുകയാണെന്നാണ് കൃഷ്ണ ശങ്കർ കുറിക്കുന്നത്. ദുർഗയുടെ ഭർത്താവ് അർജുനും കുടുംബവും അധിക്ഷേപത്തിന് ഇരയാവുന്നുണ്ട്. നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍, എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍ എന്നാണ് കൃഷ്ണ ശങ്കർ ചോദിക്കുന്നത്.
കൃഷ്ണ ശങ്കറിന്റെ കുറിപ്പ് വായ്ക്കാം
ഇന്ന് കുറച്ചു നേരം മുമ്പ് ദുര്‍ഗ കൃഷ്ണയുടെ ഒരു കോള്‍ വന്നു .ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയിലെ ഗാന രംഗത്തിലെ സീന്‍ കാരണം ഇപ്പോഴും ഇന്ന് ഈ രാത്രിയിലും ദുര്‍ഗ്ഗയെയും അവരുടെ ഹസ്ബന്‍ഡ് ആയ അര്‍ജുനെയും വീട്ടുകാരെയും മോശമായി സംസാരിക്കുന്നു. ഇതില്‍ കൂട്ടുപ്രതിയായ ഞാന്‍ എന്റെ വീട്ടില്‍ കുട്ടികളെയും കളിപ്പിച്ച് ഭാര്യയുമായി സുഖമായി ഉറങ്ങാന്‍ പോകുന്നു .
രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്. പക്ഷെ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ് . ഇതിനു മുമ്പ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട് , പക്ഷെ അതില്‍ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാല്‍ ലിപ് ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം.
പക്ഷെ, അത് തന്നെ ഇവര്‍ക്ക് വരുമ്പോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം അനുഭവം കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും . ഇതിനൊരു മാറ്റം നമ്മള്‍ തന്നെ കൊണ്ട് വരണം , നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍, എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്‌നേഹവും വിശ്വാസവും, അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍. അത് കൊണ്ട് ഇത്തരത്തിലുള്ള കമന്റുകള്‍ എഴുതുമ്പോള്‍ ഒരു നിമിഷം മുമ്പ് നിങ്ങള്‍ നിങ്ങളുടെ വീട്ടുകാരെ ഒന്ന് സ്മരിക്കുക.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates