അനിയത്തിപ്രാവിലെ ചുവന്ന സ്പ്ലെൻഡർ ഓർക്കുന്നോ? 25 വർഷത്തിന് ശേഷം ‌ആ ബൈക്ക് സ്വന്തമാക്കി കുഞ്ചാക്കോ ബോബൻ 

സിനിമയിലെ ആദ്യ സീൻ മുതൽ ചുവപ്പ് സ്പ്ലെൻഡർ ബൈക്കിലാണ് സുധീഷ് കുമാർ എന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രം സഞ്ചരിച്ചിരുന്നത്
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഫാസിൽ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാനവേഷങ്ങളിലെത്തിയ അനിയത്തിപ്രാവ് റിലീസ് ചെയ്തിട്ട് നാളെ 25 വർഷം ത‍ികയുന്നു. 1997 മാർച്ച് 26നാണ് സിനിമ റിലീസ് ചെയ്തത്. അന്ന് കുഞ്ചാക്കോ ബോബനും ശാലിനിക്കും പുറമേ മറ്റൊരു താരോദയം കൂടി സംഭവിച്ചു, ഹീറോ ഹോണ്ട സ്പ്ലെൻഡർ. 

സിനിമയിലെ ആദ്യ സീൻ മുതൽ ചുവപ്പ് സ്പ്ലെൻഡർ ബൈക്കിലാണ് സുധീഷ് കുമാർ എന്ന കുഞ്ചാക്കോ ബോബൻ കഥാപാത്രം സഞ്ചരിച്ചിരുന്നത്. അക്കാലത്ത് യുവാക്കളുടെ ഹരമായിരുന്നു ഈ ബൈക്ക്. ഇപ്പോഴിതാ ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഒപ്പമുണ്ടായിരുന്ന ആ ബൈക്ക് വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. 

ആലപ്പുഴയിലെ ബൈക്ക് ഷോറ‍ൂമിൽ ജോലി ചെയ്യുന്ന ബോണി എന്നയാളുടെ കൈവശമായിരുന്നു ഈ ബൈക്ക്. ഒരുപാട് അന്വേഷണങ്ങൾക്കു ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും ഷോറൂം ഉടമയുമായി സംസാരിച്ച് അനിയത്തിപ്രാവിലെ ബൈക്കാണെന്ന് ഉറപ്പാക്കിയ ശേഷമാണു വാങ്ങിയതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com