ഓഫ് ഡേ, ഗെയിം ഓൺ; ചാക്കോച്ചന് ഇസ ചെക്കൻ കമ്പനി; ക്യൂട്ട് വിഡിയോ വൈറൽ 

മകനൊപ്പം ഫുട്ബോൾ കളിക്കുന്ന വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

അവധി ദിവസം മകൻ ഇസഹാക്കിനൊപ്പം ചിലവിടുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.  മകനൊപ്പം ഫുട്ബോൾ കളിക്കുന്ന വിഡിയോയാണ് താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

‘തിങ്കളാഴ്ച ഞായറാഴ്ച പോലെ തോന്നുമ്പോൾ! ഓഫ്-ഡേ, ഗെയിം-ഓൺ പച്ച ടർഫ്, തുറസായ സ്ഥലം, ഇളം കാറ്റ്, ഒപ്പം കമ്പനിക്ക് എന്റെ ചെക്കനും’ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ ക്യൂട്ട് വിഡിയോ പങ്കുവച്ചത്. നിരവധി രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ആരാധകർ കുറിച്ചിരിക്കുന്നത്. ഇസക്കുട്ടന് പന്ത് കൊടുക്കാതെ കളിക്കുന്നതിന് ചാക്കോച്ചനോട് നീരസം പറയുകയാണ് ആരാധകർ. മകന് പന്ത് കൊടുക്കെടോ അപ്പാ, ഇതിലിപ്പോ ആരാ കുട്ടി? എന്നൊക്കെയാണ് കമന്റ്. 

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. 14-ാം വിവാഹവാർഷികം ആഘോഷിച്ചതിന് പിന്നാലെയാണ് ഇരുവരുടെയും ജീവിതത്തിലേക്ക് സന്തോഷമായി ഇസ കടന്നുവന്നത്. ആരാധകർ ഏറെ സന്തോഷത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER