കിടന്നകിടപ്പിൽ കുതിച്ചുപൊങ്ങി, പിന്നെ കൂളായി നടത്തം; 'നിനക്ക് പിരാന്താടാ' എന്ന് ടൊവിനോയോട് ചാക്കോച്ചൻ, വിഡിയോ

നിലത്തു കിടക്കുന്ന താരം മുന്നിലേക്ക് കുതിച്ചുയർന്ന് എണീറ്റ് കീശയിൽ കൈയും  ഇട്ട് കൂളായി നടന്നുപോകുന്നതാണ് വിഡിയോയിൽ
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ഫിറ്റ്നസ് ഫ്രീക്കായ യുവതാരങ്ങളിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള നടനാണ് ടൊവിനോ തോമസ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിലെ താരത്തിന്റെ വർക്കൗട്ട് വിഡിയോകളും ചിത്രങ്ങളും എപ്പോഴും വൈറലാകാറുണ്ട്. ഈ നിരയിലേക്ക് മറ്റൊരു വിഡിയോ കൂടി ഷെയർ ചെയ്തിരിക്കുകയാണ് താരം. 

നിലത്തു കിടക്കുന്ന താരം മുന്നിലേക്ക് കുതിച്ചുയർന്ന് എണീറ്റ് കീശയിൽ കൈയും  ഇട്ട് കൂളായി നടന്നുപോകുന്നതാണ് വിഡിയോയിൽ കാണാനാവുക. ഈ വിഡിയോയ്ക്ക് നടൻ കുഞ്ചാക്കോ ബോബൻ നൽകിയ കമന്റും ശ്രദ്ധനേടി. 'നിനക്ക് പിരാന്താടാ.. അടിപൊളി' എന്നാണ് കുഞ്ചാക്കോ ബോബൻ കമന്റ് നൽകിയത്. ശരിക്കും ടൊവിനോയ്ക്ക് മിന്നലടിച്ചിരുന്നോ എന്ന് ചോദിച്ച് കമന്റ് കുറിക്കുന്ന ആരാധകരും കുറവല്ല. 

നേരത്തെ ‘പറക്കാൻ പഠിക്കുന്നു‘ എന്ന ക്യാപ്ഷൻ കുറിച്ച് താരം പങ്കുവച്ച് വിഡിയോയും വൈറലായിരുന്നു. സിനിമയുടെ രണ്ടാം ഭാ​ഗമുണ്ടെന്ന് സൂചന നൽകുന്നതായിരുന്നു ഇത്. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി എന്നാണ് വിഡിയോയ്ക്കൊപ്പം ടൊവിനോ ചേർത്തിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com