"എല്ലാവരും ചെയ്യണം"; തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി, വിഡിയോ 

നിർമ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് നടൻ മമ്മൂട്ടി. പൊന്നുരുന്നി എൽപി സ്കൂളിലെത്തിയാണ് അദ്ദേഹം തന്റെ വോട്ട് രേഖപ്പെടുത്തിയത്. നിർമ്മാതാവ് ആന്റോ ജോസഫ് മമ്മൂട്ടിക്കൊപ്പം എത്തിയിരുന്നു. ബൂത്തിലുണ്ടായിരുന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജോ ജോസഫുമായി സംസാരിച്ച ശേഷമാണ് താരം ഇവിടെനിന്ന് മടങ്ങിയത്. 

മമ്മൂട്ടി വോട്ട് ചെയ്യാന്‍ എത്തിയതോടെ പോളിങ് ബൂത്തില്‍ ആളുകള്‍ തടിച്ചുകൂടി. സീനിയര്‍ സിറ്റിസണ്‍ ആയതിനാൽ ക്യൂ നില്‍ക്കാതെയാണ് മമ്മൂട്ടി വോട്ട് ചെയ്തത്. മണ്ഡലത്തിലെ എല്ലാവരും തങ്ങളുടെ വോട്ടവകാശം വിനിയോ​ഗിക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. നേരത്തെ നടൻ ഹരിശ്രീ അശോകൻ, നടി അന്ന ബെൻ, നടൻ ലാൽ, രഞ്ജി പണിക്കർ തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താൻ എത്തിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
Mallika Sukumaran with family
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com