ബുഡാപെസ്റ്റിൽ ചുള്ളൻ ലുക്കിൽ മമ്മൂട്ടി, വെല്ലാൻ ആരുണ്ടെന്ന് ആരാധകർ; വൈറൽ ചിത്രങ്ങൾ

ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ വെച്ച് പകർത്തിയ മമ്മൂട്ടി ചിത്രങ്ങൾ വൈറലാകുന്നു
മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം
മമ്മൂട്ടി/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

സോഷ്യൽമീഡിയയിൽ തരം​ഗമായി മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ. ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിലെ പ്രശസ്തമായ ലിബര്‍ട്ടി ബ്രിഡ്ജില്‍ വെച്ച് പകർത്തിയ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. തെലുങ്ക് ചിത്രമായ 'ഏജന്റിന്റെ' ചിത്രീകരണ സമയത്ത് എടുത്തതാണ് ചിത്രങ്ങൾ. 

ബ്രൗൺ നിറത്തിലുള്ള പാൻസും ടീ ഷർട്ടും മഡ് ബ്രൗൺ നിറത്തിലുള്ള ഓവർ ഷർട്ടും കൂളിങ് ​ഗ്ലാസുമാണ് വേഷം. മലയാളസിനിമയിൽ യുവതാരങ്ങൾ നിരവധിയുണ്ടെങ്കിലും മമ്മൂട്ടിയുടെ ഫാഷൻ സെൻസിന് മുന്നിൽ ഇന്നു വരെ ആർക്കും പിടിച്ചു നിൽക്കാനായിട്ടില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. ഷാനി ഷകിയാണ് ഫോട്ടോഗ്രാഫർ.

ഏജന്റിൽ റോ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയുടെ ഇൻട്രൊ സീനും സിനിമയുടെ ആദ്യ ഷെഡ്യൂളും ഹംഗറിയിലായിരുന്നു ചിത്രീകരിച്ചത്. നാഗാര്‍ജുനയുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തിയത്. നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക, ജിയോ ബേബിയുടെ കാതൽ, റോബി വർ​ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER