മമ്മൂട്ടിയുടെ ശബ്‌ദത്തിൽ മേജർ മഹാദേവൻ, 'ഏജന്റ്' മലയാളം ട്രെയിലറെത്തി

ഏജന്റ് മലയാളം ട്രെയിലർ റിലീസ് ചെയ്‌തു 
ഏജന്റ് ട്രെയിലറിൽ നിന്ന് / ചിത്രം സ്ക്രീൻഷോട്ട്
ഏജന്റ് ട്രെയിലറിൽ നിന്ന് / ചിത്രം സ്ക്രീൻഷോട്ട്
Updated on: 
1 min read

ഒരിടവേളയ്‌ക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന മാസ് ആക്ഷൻ ചിത്രമാണ് 'ഏജന്റ്'. തെലുങ്കിനൊപ്പം മലയാളത്തിലും ചിത്രം റിലീസാകും. നേരത്തെ മമ്മൂട്ടിയുടെ ഡബ്ബിങ് പൂർത്തിയാകാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ ശബ്ദം ട്രെയിലറിൽ പൂർണമായി ഉപയോഗിക്കാൻ സാധിച്ചില്ല. ഇക്കാര്യം സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് മമ്മൂട്ടിയുടെ ശബ്ദത്തിൽ തന്നെ ഏജന്റ് മലയാളം ട്രെയിലർ റിലീസായിരിക്കുകയാണ്.

തെലുങ്കിലും മമ്മൂട്ടി തന്നെയാണ് ഡബ്ബിങ് ചെയ്യുന്നത്. അഖിൽ അക്കിനേനിയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. റോ ചീഫ് കേണൽ മേജർ മഹാദേവനായി എത്തുന്ന മമ്മൂട്ടി ചിത്രത്തിൽ വില്ലൻ വേഷമാണ് അവതരിപ്പിക്കുന്നത്. ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലർ  
ചിത്രം തിയേറ്ററിൽ മികച്ച എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകുമെന്നതിൽ ഉറപ്പ് നൽകുന്നു. സുരേന്ദര്‍ റെഡ്ഡി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിൽ സാക്ഷി വൈദ്യയാണ് നായിക. അഖിൽ,ആഷിക് എന്നിവർ നേതൃത്വം നൽകുന്ന യൂലിൻ പ്രൊഡക്ഷൻസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. 

ഹിപ്പോപ്പ് തമിഴൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് രാകുല്‍ ഹെരിയനും എഡിറ്റ് ചെയ്തിരിക്കുന്നത് നവീൻ നൂലിയുമാണ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക്കോവറാണ് അഖിൽ അക്കിനേനി നടത്തിയിരിക്കുന്നത്. ഹൈദരാബാദ്, ഡൽഹി, ഹംഗറി എന്നിവിടങ്ങളിലൊക്കെയായി ഷൂട്ട് ചെയ്ത ഈ ചിത്രം എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കരയാണ് നിർമ്മിക്കുന്നത്. പി ആർ ഓ പ്രതീഷ് ശേഖർ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER