കഴിഞ്ഞ 15 വർഷമായിട്ട് നീ തന്നെയാണ് എന്റെ പ്രണയം; തുറന്നുപറഞ്ഞ് മണിക്കുട്ടൻ 

ആദ്യ പ്രണയത്തെക്കുറിച്ച് പറയാനുള്ള ടാസ്കിനിടെയാണ് മണിക്കുട്ടൻ ഇക്കാര്യം അവതരിപ്പിച്ചത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

തിനഞ്ച് വർഷമായി മനസ്സിൽ താലോലിക്കുന്ന പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടൻ മണിക്കുട്ടൻ. റിയാലിറ്റി ഷോയായ ബി​ഗ് ബോസിൽ മത്സരാർത്ഥിയായ മണിക്കുട്ടൻ ഷോയിൽ ആദ്യ പ്രണയത്തെക്കുറിച്ച് പറയാനുള്ള ടാസ്കിനിടെയാണ് ഇക്കാര്യം അവതരിപ്പിച്ചത്. താൻ പ്രണയിച്ച പെൺകുട്ടി ഇന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മനസിൽ ഇന്നുമിള്ള പ്രണയിനി അവൾ മാത്രമാണെന്നാണ് പേര് വെളിപ്പെടുത്താതെ മണിക്കുട്ടൻ പറഞ്ഞത്. 

ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്‌നേഹിച്ചിട്ടേയുള്ളൂ. ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ. ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവൾക്ക്. വിട്ടുപിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു‌, വളരെ മാന്യമായിട്ടാണ് എന്നോട് സംസാരിച്ചത്, മണിക്കുട്ടൻ പറഞ്ഞു. 

അതിന് ശേഷം ആര് പ്രണയത്തെക്കുറിച്ച് ചോദിച്ചാലും രാധ, മേരി അല്ലെങ്കിൽ അവളുടെ അനിയത്തിയെന്നുള്ള മറുപടിയാണ് ഞാൻ എല്ലാവർക്കും കൊടുക്കാറുള്ളത്. കഴിഞ്ഞ പതിനഞ്ച് വർഷം ഞാനിത് പറയുന്നുണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വേദി കിട്ടുന്ന സമയത്ത് ആ കുട്ടിയോടുള്ള റസ്‌പെക്ട് അറിയിക്കണമെന്നുണ്ടായിരുന്നു. എന്റെ അന്നത്തെ അവസ്ഥയിൽ നമ്മൾ വിചാരിച്ചതുപോലെ കല്യാണം നടന്നില്ല പക്ഷെ ഞാൻ ഇന്നും നിന്നെ ബഹിമാനിക്കുന്നു, എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ് , കഴിഞ്ഞ പതിനഞ്ച് വർഷമായിട്ടും നീ തന്നെയാണ്, പെൺകുട്ടിയോടായി മണിക്കുട്ടൻ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com