'വിജയ്‌ക്ക് എന്തെങ്കിലും പറ്റിയാൽ എല്ലാവരും എന്നെ കൊല്ലും, പേടിച്ചാണ് ഥാർ ഓടിച്ചത്'; മാത്യു തോമസ്

ലിയോയിൽ എന്റെ ആദ്യ ഷോട്ട് വിജയ് സാറിന്റെ ഒപ്പം ഥാറിൽ പോകുന്നതാണ്.
Mathew, Leo
Mathew, Leoവിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ്, തൃഷ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ലിയോ. ചിത്രം തിയറ്ററുകളിൽ വിജയിക്കുകയും ചെയ്തു. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം ലിയോയിൽ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ മാത്യു തോമസ്. ഥാർ ഓടിക്കുന്ന ആദ്യ ഷോട്ടിൽ തനിക്ക് ഭയങ്കര പേടിയായിരുന്നുവെന്നും അടുത്ത് വിജയ് ആയതിനാൽ അദ്ദേഹത്തിന് എന്തെങ്കിലും പറ്റുമോ എന്ന ടെൻഷനിൽ ആയിരുന്നുവെന്നും നടൻ പറഞ്ഞു.

പേർളി മാണിക്ക് നൽകിയ അഭിമുഖത്തിലാണ് മാത്യു ഇക്കാര്യം പറഞ്ഞത്. "ലിയോയിൽ എന്റെ ആദ്യ ഷോട്ട് വിജയ് സാറിന്റെ ഒപ്പം ഥാറിൽ പോകുന്നതാണ്. എനിക്ക് ആ സമയത്ത് വലുതായിട്ട് ഡ്രൈവിങ് അറിയില്ല, കൂടാതെ എന്റെ കൂടെ ഇരിക്കുന്നത് വിജയ് എവിടെയെങ്കിലും പോയി ഇടിച്ച് എന്തെങ്കിലും അദ്ദേഹത്തിന് പറ്റിയാൽ എല്ലാവരും എന്നെ കൊല്ലും.

ആ പേടിയിലാണ് ഞാൻ വണ്ടി ഓടിച്ചത്, എന്തോ ഭാഗ്യത്തിന് ഒരു കുഴപ്പവുമില്ലാതെ അത് ചെയ്തു. ഞങ്ങൾ ഒരുമിച്ച് സീൻ ചെയ്യുമ്പോൾ ചിരിക്കും. എനിക്ക് ചിരി വരുമ്പോൾ വിജയ് സാർ ചിരിക്കും, അവസാനം ലോകേഷ് വന്നിട്ട് നിങ്ങൾ ചിരിച്ച് കഴിഞ്ഞിട്ട് ഞങ്ങൾ ഷോട്ട് എടുക്കാമെന്ന് പറഞ്ഞു", മാത്യു തോമസ് പറഞ്ഞു.

Mathew, Leo
'ഇത്തരം അവസരങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്'; ഹൃദ്യമായ കുറിപ്പുമായി പാർവതി തിരുവോത്ത്

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ആണ് മാത്യുവിന്റെ വരാനിരിക്കുന്ന ചിത്രം. ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

Mathew, Leo
പക്കാ മാസായി തലൈവർ; തമിഴകത്തിന്റെ അടുത്ത ഇൻഡസ്ട്രി ഹിറ്റ്, 'ജയിലർ 2' ബിടിഎസ് വിഡിയോ പുറത്ത്

മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Summary

Cinema News: Actor Mathew Thomas talks about Leo Movie.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Donald Trump launches extraordinary attack on Pope Leo
Ranjith, Joy Mathew
Mathew Kuzhalnadan
Mathew Kuzhalnadan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com