ഇനി ദൃശ്യം 3 അല്ല, പുതിയ സിനിമയുമായി വീണ്ടും മോഹൻലാലും ജിത്തുവും

ദൃശ്യം രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ സംസാരിച്ച കഥയാണ് ഇതെന്ന് ആന്റണി പെരുമ്പാവൂർ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ദൃശ്യം 2വിനു പിന്നാലെ പുതിയ ചിത്രവുമായി മോഹൻലാലും ജിത്തു ജോസഫും. ദൃശ്യം രണ്ടാം ഭാ​ഗത്തെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ സംസാരിച്ച കഥയാണ് ഇതെന്നും ദൃശ്യം 3 ആയിരിക്കില്ല പുതിയ പ്രൊജക്ടെന്നും നിർമാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു. 

ദൃശ്യം 2വിനൊപ്പം തന്നെ വേറൊരു കഥയും സംസാരിച്ചിരുന്നു. അതിൽ ആദ്യം ചെയ്യാമെന്ന് സമ്മതിച്ചത് ദൃശ്യമായിരുന്നു. വീണ്ടും ജിത്തുവുമായി ചർച്ചകൾ നടത്തിയെന്നും അന്ന് സംസാരിച്ച കഥയിലേയ്ക്കു തന്നെ വീണ്ടും എത്തിയതായും ആന്റണി പറഞ്ഞു. പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോഴെന്നും അദ്ദേഹം അറിയിച്ചു. 

കന്നി സംവിധാന ചിത്രമായ ബറോസിന്റെ ജോലികളുമായി തിരക്കിലാണ് ഇപ്പോൾ മോഹൻലാൽ. ബറോസ് ചിത്രീകരണം പുരോ​ഗമിക്കുന്നതിനിടെയാണ് കോവിഡ് രണ്ടാം തരം​​ഗവും പിന്നാലെ ലോക്ക്ഡൗണും എത്തിയത്. ഇതോടെ ചിത്രീകരണം നിർത്തിവയ്ക്കേണ്ടിവന്നു. ലോക്ഡൗണിനു ശേഷം ബറോസിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. ചെന്നൈയിലാണ് മോഹൻലാൽ ഇപ്പോൾ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com