'ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ടയാള്‍'; ഷാനവാസിന്റെ അവസാനകാല ചിത്രം പങ്കുവച്ച് മുകേഷ്

മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി
Mukesh about Shanavas
Mukesh about Shanavasഫെയ്സ്ബുക്ക്
Updated on
1 min read

നടന്‍ ഷാനവാസിനെ അനുസ്മരിച്ച് മുകേഷ്. സിനിമയിലേക്ക് പ്രവേശിക്കുന്ന കാലത്ത് ആരാധനയോടെ നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ് എന്നാണ് മുകേഷ് പറയുന്നത്. അസുഖ ബാധിതനായി കിടക്കുന്ന ഷാനവാസിനെ കാണാന്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രവും മുകേഷ് പങ്കുവെക്കുന്നുണ്ട്. തിരിച്ചുവരുമെന്ന് ഷാനവാസ് പറഞ്ഞിരുന്നുവെന്നാണ് മുകേഷ് പറയുന്നത്.

Mukesh about Shanavas
'സര്‍ക്കാര്‍ പണം മുടക്കുമ്പോള്‍ സുതാര്യത വേണം', അടൂരിനെ പിന്തുണച്ച് ശ്രീകുമാരന്‍ തമ്പി; 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നുമല്ലാതായത് രാഷ്ട്രീയക്കാര്‍ക്ക് വേണ്ടപ്പെട്ടവരുള്ളതിനാല്‍'

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മുകേഷ് ഷാനവാസിനെ ഓര്‍ത്തത്. ''ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തില്‍ ഞാന്‍ ഉള്‍പ്പെടെയുള്ള കലാകാരന്മാര്‍ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്. അന്ന് ചെന്നൈയില്‍ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങള്‍ക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്റെ മഹാനായ കലാകാരന്‍ പ്രേം നസീറിന്റെ മകനാണ് അദ്ദേഹം''എന്നാണ് മുകേഷ് പറയുന്നത്.

Mukesh about Shanavas
പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

''അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാന്‍ ചെന്നപ്പോഴും ഞാന്‍ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു'' എന്നും മുകേഷ് പറയുന്നു.

ഇന്നലെ രാത്രിയോടെയാണ് ഷാനവാസ് മരണപ്പെടുന്നത്. 71 വയസായിരുന്നു. നാളുകളായി വൃക്ക-ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിഹാസ താരം പ്രേം നസീറിന്റെ മകനായ ഷാനവാസ് 1981 ല്‍ പ്രേമഗീതങ്ങള്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറുന്നത്. പൃഥ്വിരാജ് ചിത്രം ജനഗണമനയിലാണ് ഒടുവിലായി അഭിനയിച്ചത്. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Summary

Kerala MLA and film actor Mukesh remembers actor Shanavas and shares a photo with him during his last days.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com