ആരാധകരുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നടന്മാരിൽ ഒരാളാണ് തമിഴ് സൂപ്പർസ്റ്റാർ വിജയ്. ഇപ്പോഴിതാ വിജയ്ക്കു തന്റെ കുടുംബവുമായുള്ള ബന്ധം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ നാസർ. അപകടത്തെ തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട തന്റെ മകന് വിജയ് യെ മാത്രമാണ് ഓർമ്മയുള്ളതെന്നാണ് നാസർ പറയുന്നത്.
അപകടത്തേതുടർന്നാണ് നാസറിന്റെ മൂത്ത മകൻ അബ്ദുൾ അസൻ ഫൈസലിന് ഓർമ്മ നഷ്ടപ്പെട്ടത്. കഴിഞ്ഞ കാര്യങ്ങളൊന്നും ഓർമയില്ലെങ്കിലും വിജയിയുടെ കടുത്ത ആരാധകനായ കുട്ടി അദ്ദേഹത്തെ കാണുമ്പോൾ മാത്രം തിരിച്ചറിയും. "എന്റെ മകൻ വിജയ് യുടെ വലിയ ആരാധകനാണ്. ഒരിക്കൽ അവന് ഒരു വലിയ അപകടം സംഭവിച്ചു. അവന്റെ ജീവൻ തിരിച്ചു കിട്ടിയതുതന്നെ വലിയ കാര്യമാണ്. പക്ഷെ ഓർമ്മകൾ നഷ്ടമായി. ഇന്നും അവന് ഓർമ്മ തിരിച്ചു കിട്ടിയിട്ടില്ല. അവന് ഇപ്പോഴും ഓർമയുള്ളത് വിജയ് യെ മാത്രമാണ്", ഒരു അഭിമുഖത്തിൽ നാസർ പറഞ്ഞു.
വിജയ് എന്നു പറഞ്ഞു ഫൈസൽ എപ്പോഴും ബഹളം വയ്ക്കുമായിരുന്നെങ്കിലും കൂട്ടുകാരൻ വിജയുടെ കാര്യമായിരിക്കും പറയുന്നതെന്നാണ് എല്ലാവരും കരുതിയിരുന്നത്. അതുകൊണ്ട് ആദ്യമൊന്നും ആരും ഗൗനിച്ചില്ല. പിന്നീട് വിജയ് യുടെ പാട്ട് ടി വിയിൽ വയ്ക്കുമ്പോൾ മകൻ കരച്ചിൽ നിർത്തിയതോടെയാണ് കാര്യം മനസ്സിലായത്.
നിങ്ങൾ എപ്പോൾ എന്റെ വീട്ടിൽ വന്നാലും വിജയ് അഭിനയിച്ച സിനിമകളിലെ പാട്ടായിരിക്കും അവൻ കണ്ടു കൊണ്ടിരിക്കുന്നത്. ഇക്കാര്യം വിജയ്‌യോടു പറഞ്ഞപ്പോൾ വൈകാരികമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്നും ഇപ്പോൾ മകന്റെ ജൻമദിനത്തിൽ പതിവായി പങ്കെടുത്തു സമ്മാനങ്ങൾ നൽകാറുണ്ടെന്നും നാസർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates