പൂജപ്പുര രവി
പൂജപ്പുര രവി

പൂജപ്പുര രവിയുടെ സംസ്‌കാരം ഇന്ന് 

ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ വച്ചാണ് സംസ്‌കാര ചടങ്ങുകൾ
Published on

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന നടൻ പൂജപ്പുര രവിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ വച്ചാണ് സംസ്‌കാര ചടങ്ങുകൾ. മൃതദേഹം പൂജപ്പുര ചെങ്കള്ളൂരിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. 

തിങ്കളാഴ്ച ഇടുക്കി മറയൂരിലെ മകളുടെ വസതിയിലാണ് പൂജപ്പുര രവിയുടെ അന്ത്യം സംഭവിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിങ്കളാഴ്ച തന്നെ മൃതദേഹം പൂജപ്പുരയിലെ വീട്ടിലെത്തിച്ചു. വിദേശത്തുള്ള മകൻ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി. 

നാടക രം​ഗത്തിലൂടെയാണ് സിനിമയിലേക്കെത്തിയ പൂജപ്പുര രവി നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചു. വേലുത്തമ്പിദളവയായിരുന്നു ആദ്യ ചിത്രം. 2016ൽ റിലീസ് ചെയ്ത ​ഗപ്പിയിലാണ് അവസാനമായി അഭിനയിച്ചത്. ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളോളമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ആറ് മാസം മുൻപാണ് ജന്മനാടായ പൂജപ്പുര വിട്ട് അദ്ദേഹം മകളുടെ വീട്ടിലേക്ക് മാറിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com