അമ്മയ്‌ക്കൊപ്പം ഒന്നിച്ചൊരോണം, പൃഥ്വിയും ഇന്ദ്രനും കുടുംബസമേതം; ചിത്രങ്ങള്‍ 

പൂർണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോൻ മക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവരും ചിത്രങ്ങളിലുണ്ട്
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

അമ്മയ്‌ക്കൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും. മല്ലിക സുകുമാരനൊപ്പം പൃഥ്വിയും ഇന്ദ്രനും ഓണം ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്നത്. പൂര്‍ണിമ ഇന്ദ്രജിത്ത്, സുപ്രിയ മേനോന്‍ മക്കളായ പ്രാര്‍ത്ഥന, നക്ഷത്ര, അലംകൃത എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

"നിര്‍ബന്ധിച്ച് വിശ്രമമെടുക്കേണ്ടിവരുമ്പോള്‍ ഇങ്ങനെ ചില ഗുണങ്ങളുണെന്ന് തോന്നുന്നു" എന്ന് കുറിച്ചാണ് ഓണചിത്രങ്ങള്‍ പൃഥ്വിരാജ് പങ്കുവച്ചത്. ഓണക്കോടിയുടുത്തുള്ള താരകുടുംബത്തിന്റെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കുറേ നാളുകള്‍ക്കുശേഷം എല്ലാവരെയും ഒന്നിച്ചുകണ്ടതിന്റെ സന്തോഷമാണ് കമന്റ് ബോക്‌സില്‍ നിറയുന്നത്. 

കസവുസാരിയുടുത്ത് പൂര്‍ണിമയും സുപ്രിയയും തിളങ്ങി. മുത്തശ്ശിക്കൊപ്പമുള്ള പേരക്കുട്ടികളുടെ ക്യൂട്ട് ചിത്രത്തിനും ആരാധകരേറെയുണ്ട്. ചിത്രങ്ങളില്‍ കൂടുതല്‍ പേരും ശ്രദ്ധിച്ചത് പൃഥ്വിയുടെ ലുക്ക് തന്നെയാണ്. പുതിയമുഖം ലുക്ക് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER