പുനീത് രാജ്കുമാറിന്റെ മരണം ചികിത്സാപ്പിഴവുമൂലമെന്ന് പ്രചാരണം; ഡോക്ടർക്ക് പൊലീസ് സുരക്ഷ  

ഹൃദയസ്തംഭനമുണ്ടായത് ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണം ചികിത്സാപ്പിഴവുമൂലമാണെന്ന പ്രചാരണം വ്യാപകമായതിനെത്തിടർന്ന് നടനെ ചികിത്സിച്ച ഡോക്ടർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. പുനീതിന്റെ കുടുംബഡോക്ടറായ രമണ റാവുവിന്റെ സദാശിവ നഗറിലെ വീടിനുമുന്നിൽ കർണാടക റിസർവ് പൊലീസിന്റെ ഒരു പ്ലാറ്റൂണിനെ വിന്യസിച്ചു.  സമീപപ്രദേശങ്ങളിൽ മുഴുവൻസമയവും ബെംഗളൂരു പൊലീസിന്റെ പട്രോളിങ്ങുമുണ്ടാകും. 

ഡോ. രമണറാവുവിനും പുനീതിനെ ചികിത്സിച്ച മറ്റ് ഡോക്ടർമാർക്കും സുരക്ഷ നൽകണമെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിങ് ഹോംസ് അസോസിയേഷൻ (പിഎച്ച്എഎൻഎ) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി.

ജിമ്മിൽ വർക്കൗട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടനെ ആശുപത്രിയിലെത്തിച്ചത്.  രമണ റാവുവിന്റെ ക്ലിനിക്കിലേക്കാണ് ആദ്യം എത്തിച്ചത്. ഇവിടെനിന്ന് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം താരത്തെ വിക്രം ആശുപത്രിയിലേക്ക് മാറ്റി. ഹൃദയസ്തംഭനമുണ്ടായത് ഡോക്ടർക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com