നടക്കാതെ പോയ കഥാപാത്രങ്ങൾ; ആ എട്ട് വേഷങ്ങൾ പരിചയപ്പെടുത്തി മാധവൻ, ചിത്രങ്ങൾ 

ചിത്രങ്ങളിൽ കാണുന്ന എട്ട് വേഷങ്ങളും ഒരിക്കലും വെള്ളിത്തിരയിലെത്തിയില്ലെന്നും മാധവൻ പറയുന്നു
ആർ മാധവൻ, ചിത്രം: ഇൻസ്റ്റ​ഗ്രാം
ആർ മാധവൻ, ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ഒരിക്കലും നടക്കാതെപോയ ചില കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യൻ പ്രിയതാരം മാധവൻ. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് സിനിമാ ജീവിതത്തിലെ നടക്കാതെ പോയ കഥാപാത്രങ്ങളെ  താരം ആരാധകരുമായി പങ്കുവച്ചത്. എട്ട് കഥാപാത്രങ്ങളുടെ ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് മാധവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 

ഇതിൽ ഏത് വേഷമാണ് ഇഷ്ടപ്പെട്ടതെന്നും ഏതാണ് തനിക്കു ചേരാത്തതെന്നും ആരാധകരോട് ചോദിക്കുകയാണ് താരം. ഒരു ഫോട്ടോയിൽ ഛത്രപതി ശിവാജി രാജാവിനെ അനുസ്മരിപ്പിക്കും വിധത്തിലാണ് മാധവൻ എത്തിയിരിക്കുന്നതും. ഈ ചിത്രങ്ങളാണ് കൂടുതൽ ആരാധകരുടെയും മനം കവർന്നത്. ചിത്രങ്ങളിൽ കാണുന്ന എട്ട് വേഷങ്ങളും ഒരിക്കലും വെള്ളിത്തിരയിലെത്തിയില്ലെന്നും മാധവൻ പറയുന്നു.

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കെട്രി എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മാധവൻ ചിത്രം. താരം അഭിനയിക്കുന്ന മലയാളചിത്രം ചാർലിയുടെ തമിഴ് റീമേക്കായ മാരായും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER