'കുഞ്ഞിന് പേരൊക്കെ കണ്ടുവച്ചിട്ടുണ്ട്', രാജകുമാരിയെ കയ്യിലെടുത്ത് ആദ്യമായി കാമറയ്ക്ക് മുന്നിൽ രാം ചരണും ഭാര്യയും; ചിത്രങ്ങൾ

പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടെയും സ്വർ​ഗത്തിലേക്ക് കുഞ്ഞ് രാജകുമാരിയുടെ വരവ്. ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ രാം ചരൺ മാധ്യമങ്ങളോട് സംസാരിച്ചു
രാം ചരണും ഭാര്യയും കുഞ്ഞിനൊപ്പം/ ചിത്രം: പിടിഐ
രാം ചരണും ഭാര്യയും കുഞ്ഞിനൊപ്പം/ ചിത്രം: പിടിഐ
Updated on
1 min read

ഴിഞ്ഞ ദിവസമാണ് തെലുങ്ക് നടൻ രാം ചരണിന്റെയും ഭാര്യ ഉപാസന കാമിനേനി കോനിഡെലയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണിയെത്തിയത്. പതിനൊന്നാം വിവാഹ വാർഷികം ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടെയും സ്വർ​ഗത്തിലേക്ക് കുഞ്ഞ് രാജകുമാരിയുടെ വരവ്. ഇപ്പോഴിതാ കുഞ്ഞമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയ രാം ചരണിന്റെയും ഉപാസനയുടെയും ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.

ഇന്നലെ വൈകിട്ട് അപ്പോളോ ആശുപത്രിയിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് രാം ചരൺ മാധ്യമങ്ങളോട് സംസാരിച്ചത്. താരദമ്പതികൾ കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങളും വിഡിയോകളും ഇതിനോടകം ഫാൻ പേജുകളിൽ നിറഞ്ഞുകഴിഞ്ഞു. ഉപാസനയെയും കുഞ്ഞിനെയും നന്നായി നോക്കിയ ആശുപത്രി അധികൃതർക്കും കുടുംബത്തിനായി പ്രാർത്ഥിച്ച ആരാധകർക്കും താരം നന്ദി പറഞ്ഞു. 

ജൂൺ 20-ാം തീയതി രാവിലെയാണ് കുഞ്ഞ് ജനിച്ചത്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി. അപ്പോളോ ആശുപത്രിയുടെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ കൂടിയാണ് ഉപാസന. കുഞ്ഞിനായുള്ള പേര് കണ്ടുവച്ചിട്ടുണ്ടെന്നും ഉടനെ അത് പങ്കുവയ്ക്കുമെന്നും രാം ചരൺ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Suresh Gopi, Indrans
Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com