13 ദിവസം കയറിൽ തൂങ്ങിയതിന്റ ഓർമ്മ ചിത്രങ്ങൾ; "ഇത് വലിയ ത്യാഗമൊന്നും അല്ല": രമേഷ് പിഷാരടി 

ചിത്രത്തിന്റെ റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കും
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on: 
1 min read

രമേഷ് പിഷാരടി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'നോ വേ ഔട്ട്' എന്ന സർവൈവൽ ത്രില്ലർ ചിത്രം ഉടൻ പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിന്റെ റിലീസ് തിയതി ഇന്ന് പ്രഖ്യാപിക്കും. സിനിമയുടെ ചിത്രീകരണത്തിനായി പതിമൂന്ന് ദിവസം കയറിൽ തൂങ്ങിയതിന്റെ ഓർമ്മ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പിഷാരടി ഇപ്പോൾ. 

ചിത്രങ്ങൾ പങ്കുവച്ചെങ്കിലും ഇത് വലിയ ത്യാഗമൊന്നും അല്ലെന്നാണ് പിഷാരടി പറയുന്നത്. ഇതിലും വലിയ വേദനകൾ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട് എന്നാണ് താരം ചോദിക്കുന്നത്. ഇതൊരു സന്തോഷമാണെന്നും ചിത്രങ്ങൾക്കൊപ്പം അദ്ദേഹം കുറിച്ചു. 

നവാഗതനായ നിധിൻ ദേവീദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. പുതിയ നിർമാണ കമ്പനിയായ
റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം എസ് ആണ് ചിത്രം നിർമ്മിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷമാണ് രമേഷ് പിഷാരടി വീണ്ടും നായകനായെത്തുന്നത്. ധർമജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER