കാൻഡി ഓറഞ്ച് ; ലംബോർഗിനി ഉറൂസ് പേൾ ക്യാപ്‌സ്യൂൾ എഡിഷൻ സ്വന്തമാക്കി രൺവീർ 

കാൻഡി ഓറഞ്ച് നിറമാണ് രൺവീർ തെരഞ്ഞെടുത്തത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on
1 min read


റ്റാലിയൻ ആഡംബര വാഹനനിർമ്മാതാക്കളായ ലംബോർഗിനിയുടെ എസ്‌യുവി മോഡലായ ഉറൂസ് സ്വന്തമാക്കി നടൻ രൺവീർ സിങ്. ഉറൂസിന്റെ പേൾ ക്യാപ്‌സ്യൂൾ എഡിഷനാണ് രൺവീർ സ്വന്തമാക്കിയത്. 

സ്റ്റാൻഡേഡ് ഉറുസിന് 3.15 കോടി രൂപയിലാണ് ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ഇതിനേക്കാൾ 20ശതമാനം അധികമാണ് പേൾ ക്യാപ്‌സ്യൂൾ എഡിഷൻ വില എന്നാണ് റിപ്പോർട്ടുകൾ. ആകർഷകമായ നിറങ്ങൾ, ഗ്ലോസ് ഫിനിഷിംഗ്, പുതിയ അലോയ് വീലുകൾ, പുതിയ മെറ്റീരിയലുകൾ, പുതിയ അപോൾസ്റ്ററി ഓപ്ഷനുകൾ എന്നിവ ഉൾപ്പെട്ട പൂർണമായും പുതിയ ലുക്ക് ലഭിക്കുന്ന പ്രത്യേക പാക്കേജാണ് പേൾ കാപ്‌സ്യൂൾ എഡിഷൻ.

ജിയാല്ലോ ഇന്റി (മഞ്ഞ), വെർഡി മാന്റിസ് (ലൈം ഗ്രീൻ), അറാൻസിയോ ബോറിയാലിസ് (ഓറഞ്ച്) എന്നീ മൂന്ന് കാൻഡി കളർ ഓപ്ഷനുകളിൽ ലംബോർഗിനി ഉറുസ് പേൾ കാപ്‌സ്യൂൾ എഡിഷൻ ലഭിക്കും. കാൻഡി ഓറഞ്ച് നിറമാണ് രൺവീർ തെരഞ്ഞെടുത്തത്. ഗ്ലോസ് ബ്ലാക്ക് ബംബറാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com