ഷിയാസ് കരീം വിവാഹിതനാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് താരം 

ദന്ത ഡോക്ടറായ രഹ്നയാണ് വധു
ഷിയാസ് കരീം, രഹ്ന/ ചിത്രം: ഫേയ്സ്ബുക്ക്
ഷിയാസ് കരീം, രഹ്ന/ ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

ബി​ഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ മോഡലും നടനുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ദന്ത ഡോക്ടറായ രഹ്നയാണ് വധു.

'എന്റെ ജീവിതത്തിലേക്ക് സ്വാഗതം' എന്ന ക്യാപ്ഷനോടെ രഹ്നയെ ടാഗ് ചെയ്താണ് ഷിയാസ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചത്. കഴിഞ്ഞ മാസം 20നായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് അറിയിച്ചത്. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തുന്നത്. ഇതെപ്പോൾ സംഭവിച്ചു, ഒന്നും അറിഞ്ഞില്ലല്ലോ എന്നുതുടങ്ങി ഞങ്ങളെ അറിയിച്ചില്ലെന്ന പരിഭവം വരെ കമന്റ് ബോക്സിൻ നിറയുന്നുണ്ട്.

അതേസമയം, കാഞ്ഞങ്ങാട് സ്വദേശിയായ യുവതി നൽകിയ പരാതിയിൽ ചന്തേര പൊലീസ് ഷിയാസിനെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജിം ട്രെയിനറായ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കൂടാതെ യുവതിയിൽ നിന്ന് 11 ലക്ഷം രൂപയിലധികം തട്ടിയെടുത്തതായും പരാതിയിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay
Antony Perumbavoor
Sangeeth Prathap, Ancy
Sathyan Anthikad, Mohanal and Anoop Sathyan
X

FOLLOW US

ON GOOGLE DISCOVER