കഴിഞ്ഞ ജൂലൈക്ക് ശേഷം അഭിനയിച്ചിട്ടില്ല, പണമില്ല; തുറന്നുപറഞ്ഞ് നടൻ സഞ്ജയ് ഗാന്ധി

2020 ജൂലൈക്ക് ശേഷം അഭിനയിക്കാനായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സഞ്ജയ്
ചിത്രം : ട്വിറ്റർ
ചിത്രം : ട്വിറ്റർ
Updated on
1 min read

ടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തുറന്നുപറഞ്ഞ് നടൻ സഞ്ജയ് ഗാന്ധി. കോവിഡ് മഹാമാരിയും തുടർന്നുവന്ന ലോക്ക്ഡൗണും നിരവധി സീരിയൽ താരങ്ങളാണ് തൊഴിലില്ലാതെ വലയുന്നത്. 2020 ജൂലൈക്ക് ശേഷം അഭിനയിക്കാനായിട്ടില്ലെന്നും സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സഞ്ജയ് പറഞ്ഞു. 'യേ റിസ്താ ക്യാ കെഹ്ലാതാ ഹെ', 'നാഗിൻ' തുടങ്ങിയ ഹിന്ദി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് സഞ്ജയ്.

ഒരുപാട് അഭിനേതാക്കൾ ജോലിയില്ലാതെ വീട്ടിലിരിക്കുകയാണ്. ഉള്ളതിനാണെങ്കിൽ പ്രതിഫലം കുറച്ചു. ഒരു ദിവസം എല്ലാം ശരിയാകുമെന്നത് മാത്രമാണ് പ്രതീക്ഷ. എല്ലാ ദിവസവും പരിചയമുള്ള ആരെങ്കിലും മരിച്ചെന്ന വാർത്തയാണ് അറിയുന്നത്. ആളുകളെ എനിക്ക് സഹായിക്കണമെന്നുണ്ട്, പക്ഷെ ഞാൻ നിസ്സഹായനാണ്. 2020 ജൂലൈക്ക് ശേഷം അഭിനയിക്കാനായിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ്. ജോലിയില്ല, പണമില്ല, ഭാവി പദ്ധതികളില്ല, ന‌ടൻ പറഞ്ഞു.

സുഹൃത്തുക്കളിൽ പലർക്കും കോവിഡ് ബാധിച്ചിട്ടുണ്ടെന്നും അവരെ കാണാനാകാത്തത് പിരിമുറുക്കം വർധിപ്പിക്കുന്നെന്നും സഞ്ജയ് പറഞ്ഞു. സാഹസികമാണെന്ന് അറിയാമെങ്കിലും പുറത്തുപോകാൻ നിർബന്ധിതനാകുകയാണെന്നും 50കാരനായ താരം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kalabhavan Navas, Niyas
I'M Game
Nivin Pauly, Jason Sanjay and Vijay
Mohan Sharma
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com