ജീവിതത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ സഞ്ജു ശിവറാം. രണ്ടാമത്തെ മകൻ ജനിച്ച വിശേഷമാണ് താരം ആരാധകരുമായി പങ്കുവെച്ചത്. മകന്റെ കുഞ്ഞിക്കാലിന്റെ ചിത്രത്തിനൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
'ഇന്ന്, സൂര്യോദയത്തിനു മുൻപ്, ഞങ്ങളുടെ മകൻ പിറന്നു. അമ്മയും മകനും സുഖമായിരിക്കുന്നു. ബിഗ് ബി, അപ്പു സൂപ്പർ ഹാപ്പിയാണ്,” എന്നായിരുന്നു സഞ്ജു കുറിച്ചത്. പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. സയനോര ഫിലിപ്പ്, മാളവിക ജയറാം, അമിത് ചക്കാലക്കൽ, ആദിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചുകൊണ്ട് കുറിപ്പ് പങ്കുവച്ചു. അശ്വതിയാണ് താരത്തിന്റെ ഭാര്യ. പൃഥ്വി ദേവ് എന്നൊരു മകനും ഇവർക്കുണ്ട്.
സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവാണ് സഞ്ജു. സിനിമ വിശേഷങ്ങളും കുടുംബത്തിന്റെ വിശേഷങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. 'നി കൊ ഞാ ചാ' എന്ന ചിത്രത്തിലൂടെ പരിചിതനായ താരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1983, മൺസൂൺ മാംഗോസ്, ഹലോ നമസ്തേ, അച്ചായൻസ്, മാസ്റ്റർപീസ്, വില്ലൻ, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങിയവയാണ് പ്രധാന സിനിമകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates