ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'നിങ്ങൾക്കിത് തമാശ ആയിരിക്കും, പക്ഷെ എനിക്കു ജീവിതമാണ്'; ശരത് അപ്പാനി 

‘പോസ്റ്റർ കണ്ടാൽ അറിയാം എട്ട് നില’ എന്ന കമന്റിനാണ് താരം മറുപടി കുറിച്ചിരിക്കുന്നത്
Published on

പുതിയ ചിത്രമായ 'മിഷൻ സി'ക്ക് യുഎ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം പ്രേക്ഷകരുമായി പങ്കുവച്ചതിന് പിന്നാലെ വന്ന പരിഹാസ കമന്റിന് മറുപടിയുമായി നടൻ അപ്പാനി ശരത്.‘പോസ്റ്റർ കണ്ടാൽ അറിയാം എട്ട് നില’ എന്ന കമന്റിനാണ് താരം മറുപടി കുറിച്ചിരിക്കുന്നത്. 

"തിയറ്റർ പോലും ഇതുവരെ തുറന്നിട്ടില്ല, ചേട്ടന് അറിയുമോ ഞങ്ങളുടെ അവസ്ഥ. ചേട്ടാ ഓരോ സിനിമയും ഞങ്ങൾ അത്രയും പ്രതീക്ഷയോടെ ആണ് നോക്കി കാണുന്നത്. ഞങ്ങളുടെ മുന്നോട്ടുള്ള ജീവിതം ആണ് ഇത്. കഴിഞ്ഞ 2 വർഷം ആയി ഒരു സിനിമ തിയറ്ററിൽ വന്നിട്ട്. എന്നിട്ടും ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കാനായി ഓടുകയാണ്. പ്ലീസ് വെറുതെ ഓരോന്ന് പറയരുത്. നിങ്ങൾക്ക് ഇതൊക്കെ തമാശയും വെറും സിനിമയും ആയിരിക്കും. പക്ഷേ എനിക്കിതു ജീവിതമാണ്. ഇതിപ്പോ പറയണം എന്നു തോന്നി", എന്നാണ് അപ്പാനി ശരത് കമന്റിന് നൽകിയ മറുപടി. 

വിനോദ് ഗുരുവായൂർ രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ സി. ചിത്രത്തിൽ കൈലാഷ്, മേജർ രവി, മീനാക്ഷി ദിനേശ് തുടങ്ങിയവർ അബിനയിക്കുന്നുണ്ട്. ഹൈജാക്കിങുമായി ബന്ധപ്പെട്ട ത്രില്ലർ കഥയാണ് മിഷൻ സി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com