ഡബ്ബിങിലും തകർത്തഭിനയിച്ച് ഷൈൻ ടോം, 'വിസ്മയകരമായ അനുഭവം'; വിഡിയോ പങ്കുവച്ച് സംവിധായകൻ  

ഡബ്ബിങിലും അഭിനയിച്ച് തകർക്കുന്ന താരത്തിന്റെ വിഡിയോയാണ് ഇത്
വീഡിയോ സ്ക്രീൻഷോട്ട്
വീഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

ഒന്നിനുപിന്നാലെ ഒന്നായി മികച്ച കഥാപാത്രങ്ങളായെത്തി പ്രേക്ഷകരെ ഞെട്ടിച്ച് മുന്നേറുകയാണ് നടൻ ഷൈൻ ടോം ചാക്കോ. കുറുപ്പ്, വെയില്‍, ഭീഷ്മ പര്‍വം തുടങ്ങി അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെല്ലാം മിന്നുന്ന പ്രകടനം നടത്തി കൈയടി നേടുകയാണ് താരം. ഇതിനിടെ ഓൺസ്ക്രീനിന് പിന്നിലെ താരത്തിന്റെ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഥാപാത്രത്തെ പൂർണതയിൽ എത്തിക്കാൻ ഡബ്ബിങിലും അഭിനയിച്ച് തകർക്കുന്ന താരത്തിന്റെ വിഡിയോയാണ് ഇത്. 

‘പന്ത്രണ്ട്’ എന്ന സിനിമയ്ക്കു വേണ്ടി ഡബ്ബ് ചെയ്യുന്ന ഷൈനിന്റെ വിഡിയോ ചിത്രത്തിന്റെ സംവിധായകൻ ലിയോ തദേവൂസ് ആണ് പുറത്തുവിട്ടത്. കാമറയ്ക്ക് മുന്നിൽ പ്രകടനം കാഴ്ചവയ്ക്കുന്നതുപോലെ മൈക്കിന് മുന്നിൽ നിന്നും അഭിനയിച്ചാണ് താരത്തിന്റെ ഡബ്ബിങ്. "ഡബ്ബിങ് സമയത്തെ നടന്റെ പങ്കാളിത്തം. ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ മുഴുവൻ ഡബ്ബിങ്ങും കാണുന്നത് വിസ്മയകരമായ ഒരു അനുഭവമായിരുന്നു" എന്ന് കുറിച്ചാണ് അദ്ദേഹം വിഡിയോ പങ്കുവച്ചത്. 

ഷൈനിന് പുറമേ ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിയോ തദേവൂസ് തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER