പെൺകുട്ടിയുടെ പേര് 'തനു', ഇൻസ്റ്റ​ഗ്രാം വിഡിയോയിലെ അജ്ഞാതയെ പരിചയപ്പെടുത്തി ഷൈൻ ടോം ചാക്കോ

'ഡാൻസ് പാർട്ടി' സിനിമയുടെ ഓഡിയോ ലോഞ്ചിൽ പെൺസുഹൃത്തിനൊപ്പം നടൻ ഷൈൻ ടോം ചാക്കോ
ഷൈൻ ടോം ചാക്കോ, തനൂജ/ ഇൻസ്റ്റ​ഗ്രാം
ഷൈൻ ടോം ചാക്കോ, തനൂജ/ ഇൻസ്റ്റ​ഗ്രാം
Updated on: 
2 min read

അടുത്തിടെ നടൻ ഷൈൻ ടോം ചാക്കോ സോഷ്യൽമീഡിയയിലൂടെ ഒരു പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ചതിന് പിന്നാലെ താരം പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇന്റ​ഗ്രാമിലും ഫെയ്‌സ്‌ബുക്കിലും ഷൈൻ ടോം ചാക്കോയുടെ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ താരം പങ്കുവെച്ചിരുന്നില്ല. എന്നാൽ ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഡാൻസ് പാർട്ടി' എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അതേ പെൺകുട്ടിയുമായി വന്നത് വീണ്ടും ചർച്ചയായി.

ഉടൻ വിവാഹിതരാകുന്നു എന്ന് അറിയിച്ചാണ് ചിത്രത്തിന്റെ സംവിധായകൻ സോഹൻ സീനുലാൽ ഇരുവരെയും വേദിയിലേക്ക് വിളിച്ചത്. ഷൈൻ ചേട്ട എന്നാ കല്യാണം? ആളെ ഒന്ന് പരിചയപ്പെടുത്താമോ? എന്ന ചോദ്യങ്ങൾക്ക് ആളോട് തന്നെ ചോദിക്ക് എന്നായിരുന്നു താരത്തിന്റെ മറുപടി. തനു.., തനൂജ എന്നാണ് പെൺകുട്ടിയുടെ പേര് എന്ന് മാത്രം പറഞ്ഞ് ഷൈൻ പിന്നീടുള്ള ചോദ്യങ്ങളിലൽ നിന്നും ഒഴിഞ്ഞു മാറി. ഇരുവരും പ്രണയത്തിലാണെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത ഇരുവരുടെയും വിഡിയോയും റീലുകളും ഇപ്പോൾ വൈറലാകുന്നുണ്ട്. 

ഷൈൻ ടോമിന്റെ സ്റ്റൈലിസ്റ്റ് ആയ സബി ക്രിസ്റ്റിയും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഷൈൻ ടോമിനെ ടാഗ് ചെയ്ത് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തു. ചിത്രത്തിന് അടിക്കുറിപ്പായി ലവ് സ്മൈലിയാണ് കൊടുത്തിരിക്കുന്നത്. താരങ്ങളും ആരാധകരുടമക്കം നിരവധിപ്പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് രം​ഗത്തെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER