'അവള്‍ കിടന്നുറങ്ങിയ തലയണ എനിക്കയച്ചുതന്നു, അതില്‍ മുടിയിഴകളും ഉണ്ടായിരുന്നു'; ആരാധിക നല്‍കിയ സമ്മാനത്തെക്കുറിച്ച് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര 

ആരാധിക കിടന്നുറങ്ങിയ തലയണ അയച്ചു തന്ന സംഭവമാണ് താരം പങ്കുവച്ചത്
ചിത്രം: ഫേസ്ബുക്ക്
ചിത്രം: ഫേസ്ബുക്ക്
Updated on: 
1 min read

ആരാധകരില്‍ നിന്ന് വ്യത്യസ്തമായ സമ്മാനങ്ങള്‍ സിനിമാതാരങ്ങളെ തേടിയെത്തുന്നത് പതിവാണ്. ചോരകൊണ്ടെഴുതിയ കത്തുമുതല്‍ മധുരപലഹാരങ്ങള്‍ വരെ ഇക്കൂട്ടത്തില്‍ ഇടംപിടിക്കാറുണ്ട്. ഒരു ആരാധികയില്‍ നിന്ന് തനിക്ക് കിട്ടിയ സമ്മാനത്തെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. ആരാധിക കിടന്നുറങ്ങിയ തലയണ തനിക്കയച്ചു തന്ന് സ്‌നേഹം പ്രകടിപ്പിച്ച സംഭവമാണ് ഒരു അഭിമുഖത്തില്‍ താരം പങ്കുവച്ചത്. 

മൂന്നോ അഞ്ചോ വര്‍ഷം മുമ്പാണ് സംഭവം, എന്റെ തുടക്കകാലഘട്ടത്തില്‍ ഒരു ആരാധിക എനിക്കൊരു സമ്മാനം അയച്ചുതന്നു. അതിനകത്ത് ഒരു മനോഹരമായ തലയണ ആയിരുന്നു. ഉള്ളില്‍ ഒരു എഴുത്തും വച്ചിട്ടുണ്ട്. അതില്‍ എഴുതിയിരുന്നത് ഇങ്ങനെയാണ്, ''കഴിഞ്ഞ രാത്രി ഞാന്‍ കിടന്നുറങ്ങിയ തലയണ ആണിത്'', ആ തലയണയില്‍ മുടിയിഴകള്‍ ഉണ്ടെന്നത് ശ്രദ്ധിക്കാനായിരുന്നു എഴുത്ത്. ഉറങ്ങുമ്പോള്‍ ആ തലയണ ഉപയോഗിക്കണമെന്നും പറഞ്ഞിട്ടുണ്ട്. ''അപ്പോള്‍ നമ്മള്‍ ഒന്നിച്ച് ഒരേ കട്ടിലില്‍ ഉറങ്ങുന്നതുപോലുണ്ടാകും'', ആ കത്തില്‍ എഴുതിയിരുന്നു', സിദ്ധാര്‍ത്ഥ് പറഞ്ഞു. 

മുമ്പും അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ തന്നേ തേടിയെത്തിയിട്ടുണ്ടെന്ന് താരം പറഞ്ഞു. ഒരു സൈക്കോളജി വിദ്യാര്‍ത്ഥിനി നക്ഷത്രത്തിന് തന്റെ പേര് രജിസ്റ്റര്‍ ചെയ്തത് ഏറെ പ്രിയപ്പെട്ട അനുഭവമായാണ് താരം പങ്കുവച്ചത്. അതിന്റെ സര്‍ട്ടിഫിക്കറ്റും എനിക്കയച്ചുതന്നു, സിദ്ധാര്‍ത്ഥ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER