ചിത്രങ്ങൾ: ഇൻസ്റ്റ​ഗ്രാം
ചിത്രങ്ങൾ: ഇൻസ്റ്റ​ഗ്രാം

'എന്റെ ഹൃദയം കവർന്നെടുത്ത കൊച്ചുകുട്ടി'; ഓർഹാന്റെ പിറന്നാളിന് സൗബിൻ, ചിത്രങ്ങൾ 

ഒർഹാനും ഭാര്യ ജാമിയയ്ക്കും മകൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്
Published on

കന്റെ രണ്ടാം പിറന്നാൾ ആഘോഷിച്ച് നടൻ സൗബിൻ സാഹിർ. ഒർഹാനും ഭാര്യ ജാമിയയ്ക്കും മകൾക്കും ഒപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സൗബിൻ പങ്കുവച്ചത്. 

“വർഷങ്ങൾ കടന്നു പോകുമ്പോൾ, നീ പല തരത്തിൽ മാറും. പക്ഷെ എപ്പോഴും ഒരു കാര്യം സത്യമായി തുടരുന്നു: നീ എല്ലായ്പ്പോഴും എന്റെ ഹൃദയം കവർന്നെടുത്ത കൊച്ചുകുട്ടിയായിരിക്കും. ആദ്യംമുതൽ നീ ചെയ്തതുപോലെ തന്നെ. സ്നേഹവും ചിരിയും ഒരുപാട് നന്മകളും നിറഞ്ഞ ഒരു ജീവിതകാലം നിനക്ക് നേരുന്നു. ജന്മദിനാശംസകൾ എന്റെ പ്രിയപ്പെട്ട ഓർഹാൻ. ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു,” സൗബിൻ കുറിച്ചു.‌‌

2017 ഡിസംബറിലാണ് കോഴിക്കോട് സ്വദേശിയായ ജാമിയയെ സൗബിൻ വിവാഹം കഴിച്ചത്. 2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആൺകുഞ്ഞ് ജനിച്ചത്. കുഞ്ഞു ജനിച്ച അന്നു തന്നെ താൻ അച്ഛനായ സന്തോഷം സൗബിൻ ആരാധകരുമായി പങ്കുവച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com