ജൈവകൃഷി ചെയ്‌ത് കാശു പോയപ്പോൾ ആ പരിപാടി നിർത്തി: ശ്രീനിവാസൻ

ദൈവമാകാൻ യോ​ഗ്യനായ ആരും ഇതുവരെ മുന്നിൽ പ്രത്യപ്പെട്ടിട്ടില്ല, അതുകൊണ്ട് വിശ്വാസിയല്ലെന്ന് ശ്രീവാസൻ
ശ്രീനിവാസൻ/ ചിത്രം എ സനേഷ്
ശ്രീനിവാസൻ/ ചിത്രം എ സനേഷ്
Updated on
1 min read

കൊച്ചി: ജൈവകൃഷി ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് നടൻ ശ്രീനിവാസൻ. കൃഷി ചെയ്‌ത് കുറേ പണം നഷ്ടമായി അതോടെ ആ പരിപാടി നിർത്തിയെന്ന് ശ്രീനിവാസൻ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രത്തിലെ 'എക്‌പ്രസ് ഡയലോ​ഗി'ൽ പറഞ്ഞു.

'ജൈവകൃഷി ചെയ്‌ത് എന്റെ ഒരുപാട് പണം പോയി, അതുകൊണ്ടാണ് അത് അവസാനിപ്പിച്ചത്. ഞാൻ അതിൽ തോറ്റു പോയിരിക്കാം പക്ഷേ മുന്നോട്ട് പോകാനുള്ള ശരിയായ മാർ​ഗം അതു തന്നെയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു' ശ്രീനിവാസൻ പറഞ്ഞു. മാർക്കറ്റിങ് അറിയാവുന്നവർക്ക് ജൈവകൃഷി നല്ലതാണ്. എന്നാൽ തനിക്ക് അതിൽ അത്ര പരിചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇം​ഗ്ലീഷ് മരുന്നകളെ വിമർശിച്ചെന്ന വാദവും അദ്ദേഹം തള്ളി. 'ഞാൻ ഒരിക്കലും ഇം​ഗ്ലീഷ് മരുന്നുകളെ വിമർശിച്ചിട്ടില്ല'. ആ മേഖലയിൽ ഒരുപാട് പരീക്ഷണങ്ങളും വികസനങ്ങളും നടക്കുന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിധിയിൽ വിശ്വാസമുണ്ടോയെന്ന് ചോദ്യത്തിന് താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും എല്ലാം വിധിപോലെ നടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'വിശ്വസിക്കാൻ യോ​ഗ്യനായ ഒരു ദൈവം ഇതുവരെ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് ഞാൻ ഒരു വിശ്വാസിയല്ല'. ഒരു ദൈവത്തിന്റെയും ആളല്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Director Vinayan announces his new movie
Mrunal Thakur, Yashasvi Jaiswal
kangana ranaut
Theatre: The Myth of Reality
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com